മനോരമ ഓൺലൈനും ജോയ് ആലുക്കാസും ചേർന്നു സംഘടിപ്പിച്ച മിസ് മില്ലേനിയൽ സൗന്ദര്യ മൽസരത്തിൽ ഇരുപത്തിയൊന്നു മത്സരാർഥികളെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. അശ്വതി ഹരികുമാർ (കൊച്ചി ), നമിത നവകുമാർ (തൃശൂർ), റിനി ബാബു ( ആലപ്പുഴ ), മീനാക്ഷി ആർ (കൊച്ചി) , നയൻതാര എം.(തിരുവല്ല), മരിയ ഫ്രാൻസിസ് (ഡൽഹി ), ഐശ്വര്യ അടുകാടൻ (കണ്ണൂർ), വൈഷ്ണവി മഹേഷ് (പാലക്കാട്), അനുഷ്ക ജയരാജ് ( കണ്ണൂർ), നസ്‌ലി മിർസ ഹുസൈൻ (തിരുവന്തപുരം), അലീന എബ്രഹാം ( കൊച്ചി), മെർലിൻ സൂസൻ അനി (തിരുവല്ല), സിൻഡ പെർസി ( കൊച്ചി), ഡോ. മോനിഷ കൈലാസമംഗലം (ചെങ്ങന്നൂർ ), അഞ്ജലി പ്രസാദ് ( കോട്ടയം), ദീപ തോമസ് ( കോഴിക്കോട്), ഇഷാ രഞ്ജൻ (പത്തനംതിട്ട), മെലിൻ സണ്ണി (മുംബൈ), അർച്ചന രവി ( കൊച്ചി), നിത്യ എൽസ ചെറിയാൻ (കൊട്ടയം), ഹഷ്ന .എം (കോഴിക്കോട്) എന്നിവരാണ് മിസ് മില്ലേനിയൽ ഫൈനലിസ്റ്റുകൾ.
ആയിരക്കണക്കിന് പേരാണ് മത്സരത്തിനായി വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എഴുപത്തിയഞ്ചുപേരാണ് കൊച്ചിയിൽ അവസാന റൗണ്ടിലേക്കുള്ള മത്സരത്തിൽ പങ്കെടുത്തത്. അഴകിന്റെ റാണിയാവുക എന്ന സ്വപ്നവുമായി ഓഡിഷനിലെത്തിയ എഴുപത്തിയഞ്ച് പേരിൽ നിന്നാണ് ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തത്. ഫെഡറൽ ബാങ്ക് സഹ സ്പോൺസറാണ്. ഹെയർ ഫെയർ, ഹെയർ ആൻഡ് സ്കിൻ പാർട്നറും വിവോ, മൊബൈൽ പാർട്നറുമാണ്.
മിസ് മില്ലേനിയൽ സൗന്ദര്യ മൽസരത്തിൽ ഒന്നാം സമ്മാനം നേടുന്ന സുന്ദരിക്ക് ഒരു ലക്ഷം രൂപയും മറ്റുപഹാരങ്ങളും ലഭിക്കും. രണ്ടാം സമ്മാനം അൻപതിനായിരം രൂപയും മൂന്നാം സമ്മാനം ഇരുപത്തയ്യായിരം രൂപയുമാണ്. സബ്ടൈറ്റിൽ ഉപഹാരങ്ങൾ വേറെയുമുണ്ട്. ഫാഷൻ രംഗത്തെ പ്രശസ്ത വ്യക്തികളുമായും സെലിബ്രിറ്റികളുമായും അടുത്തിടപഴകാനും ഗ്രൂമിങ് സെക്ഷനുകളിൽ പങ്കെടുക്കാനുള്ള അവസരവും മൽസരാർഥികൾക്കു ലഭിക്കുന്നതാണ്. വിവോ മിസ് മൾട്ടീമീഡിയയെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് വെബ്സൈറ്റിൽ തുടങ്ങിക്കഴിഞ്ഞു. വോട്ട് ചെയ്യുന്നവർക്കും സമ്മാനമുണ്ട്.
Read more: Lifestyle Malayalam Magazine