Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാറ്റത്തിന്റെ മുഖം തന്നെ മിസ് മില്ലേനിയൽ ; സൗന്ദര്യത്തിനുണ്ടൊരു കിടിലൻ വിദ്യ : നിത്യ

Nithya Elsa Cherian മനോരമ ഓൺലൈനും ജോയ് ആലുക്കാസും ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മിസ് മില്ലേനിയൽ സൗന്ദര്യ മല്‍സരത്തിലെ സെക്കൻഡ് റണ്ണറപ് ആയ നിത്യ എൽസ ചെറിയാൻ

തിരുവനന്തപുരം ടെക്നോപാർക്കിലെ ജോലിതിരക്കുകൾക്കിടയിൽ പുറംലോകത്തെ വാർത്തകളറിയാൻ ഓൺലൈൻ വാർത്താചാനലുകൾ ഇടയ്ക്കിടയ്ക്ക് തുറന്നുനോക്കുക എന്നത് നിത്യ എൽസ ചെറിയാന്റെ ഒരു ശീലമാണ്. അങ്ങനെയൊരു ജോലിദിവസമാണ് മനോരമ ഓണ്‍ലൈൻ, ജോയ് ആലുക്കാസിന്റെയും ഫെഡറൽ ബാങ്കിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മിസ്മില്ലേനിയൽ മത്സരത്തെകുറിച്ചുള്ള വാർത്ത നിത്യയുടെ കണ്ണിൽ ഉടക്കുന്നതും. മാറ്റത്തിന്റെ മുഖം (face of change) എന്ന കാപ്ഷനാണ് നിത്യയെ ഏറെ ആകർഷിച്ചത്. കൂട്ടുകാരുടെ പ്രോത്സാഹനം കൂടി ആയതോടെ മൂന്നു വർഷമായി മോഡലിങ് രംഗത്ത് സജീവമായ നിത്യ മിസ്മില്ലേനിയൽ മത്സരത്തിന്റെ ഭാഗമാകാൻ തീരുമാനിച്ചു.

Nithya Elsa Cherian ഇപ്പോള്‍ ഏതു വേദിയിലും പറയാനുള്ളത് പറയാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. ഗ്രൂമിങ്ങിൽ നിന്ന് എനിക്കു കിട്ടിയ ഏറ്റവും നല്ല ഒരു മാറ്റമായാണ് ഇതു ഞാൻ കാണുന്നത്...

ഇങ്ങനൊരു വേദിക്കായി കാത്തിരിക്കുകയായിരുന്നു

മോഡലിങ്ങിലും റാംപിലും പങ്കെടുക്കാറുണ്ടെങ്കിലും, സൗന്ദര്യമത്സരത്തിൽ നല്ലൊരു വേദിക്കായി കാത്തിരിക്കുകയായിരുന്നു ഞാൻ. വളരെ അപ്രതീക്ഷിതമായാണ് ഇങ്ങനൊരു മത്സരം എന്നെ തേടിയെത്തുന്നത്. മത്സരത്തിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചപ്പോൾ തന്നെ ഞാൻ ഹാപ്പിയായി. ഇപ്പോൾ എനിക്ക് സെക്കന്റ് റണ്ണറപ്പ് കിട്ടി. ഒരുപാട് സന്തോഷമുണ്ട്. ഇനി കിട്ടിയില്ലായിരുന്നെങ്കിലും ഞാൻ ഇപ്പോള്‍ എത്ര തന്നെ ഹാപ്പിയാണോ അത്ര തന്നെ ഹാപ്പിയായിരുന്നു. മിസ്മില്ലേനിയൽ ഫിനാലെയിൽ അവസാന അഞ്ചിൽ ഇടം നേടിയപ്പോഴും, സെക്കന്റ് റണ്ണറപ് ഞാൻ ആണെന്ന് അറിഞ്ഞപ്പോഴും മത്സരത്തിലേക്ക് തിരഞ്ഞടുക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ഉള്ള അതേ സന്തോഷമായിരുന്നു മനസ്സിൽ.

Nithya Elsa Cherian മത്സരത്തിന്റെ ഭാഗമാകാന്‍ അവസരം ലഭിച്ചപ്പോൾ തന്നെ ഞാൻ ഹാപ്പിയായി. ഇപ്പോൾ എനിക്ക് സെക്കന്റ് റണ്ണറപ്പ് കിട്ടി. ഒരുപാട് സന്തോഷമുണ്ട്....

വ്യത്യസ്ഥതയുടെ സൗന്ദര്യം

ആദ്യം മിസ്മില്ലേനിയൽ സൈറ്റിൽ മത്സരാർത്ഥികളുടെ ചിത്രങ്ങള്‍ കണ്ടപ്പോൾ എന്ത് അടിസ്ഥാനത്തിലാണ് ജഡ്ജസ് തിരഞ്ഞെടുപ്പ് നടത്തിയത് എന്ന് എനിക്ക് മനസിലായിരുന്നില്ല. ആ സംശയത്തിന് എനിക്ക് ഉത്തരം ലഭിച്ചത് ഗ്രൂമിങ് സെക്ഷനിലാണ്. തിരഞ്ഞെടുക്കപ്പെട്ട എല്ലാവരും യുണീക് വ്യക്തിത്വങ്ങള്‍. ഓരോരുത്തരും വ്യത്യസ്തരാണ്. ഒരു തരത്തിൽ അല്ലെങ്കില്‍ മറ്റൊരു തരത്തിൽ എല്ലാവരും കിരീടത്തിന് യോഗ്യരുമാണ്. അതുകൊണ്ടു തന്നെ കിരീടം എന്ന സ്വപ്നം തുടക്കം മുതൽ എനിക്ക് ഇല്ലായിരുന്നു. ലഭിക്കുന്ന അവസരം പരമാവധി ഉപയോഗിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. നല്ലൊരു ഗ്രൂമിങ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഞാൻ പ്രതീക്ഷിച്ചതിലും മനോഹരമായിരുന്നു ഗ്രൂമിങ്. വ്യക്തിപരമായി വളരാൻ ഗ്രൂമിങ് സഹായിച്ചു.

Nithya Elsa Cherian പരിചയം ഉള്ളതു കൊണ്ടാകും റാംപ് വാക്ക് ചെയ്യുന്നതിൽ മത്സരത്തിന് എത്തുന്നതിന് മുമ്പും എനിക്കു പേടിയൊന്നുമില്ലാരുന്നു. എന്നാൽ വലിയൊരു ജനക്കൂട്ടത്തിന്റെ മുൻപിൽ നിന്ന് സംസാരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു...

മിസ്മില്ലേനിയലിന് മുമ്പും ശേഷവുമുള്ള നിത്യ

പരിചയം ഉള്ളതു കൊണ്ടാകും റാംപ് വാക്ക് ചെയ്യുന്നതിൽ മത്സരത്തിന് എത്തുന്നതിന് മുമ്പും എനിക്കു പേടിയൊന്നുമില്ലാരുന്നു. എന്നാൽ വലിയൊരു ജനക്കൂട്ടത്തിന്റെ മുൻപിൽ നിന്ന് സംസാരിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. സുഹൃത്തുക്കളുടെ കൂടെയൊക്കെ ഇരിക്കുമ്പോൾ ഒരുപാട് സംസാരിക്കുമെങ്കിലും ഒരു പൊതു വേദിയിൽ സംസാരിക്കാൻ എനിക്ക് ഒട്ടും ആത്മവിശ്വാസമില്ലായിരുന്നു. എന്നാൽ അവസാന ദിവസം ഗ്രാന്റ് ഫിനാലെയിൽ സംസാരിക്കുമ്പോൾ എനിക്ക് ഒരു പ്രശ്നവും തോന്നിയില്ല. ഇപ്പോള്‍ ഏതു വേദിയിലും പറയാനുള്ളത് പറയാൻ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. ഗ്രൂമിങ്ങിൽ നിന്ന് എനിക്കു കിട്ടിയ ഏറ്റവും നല്ല ഒരു മാറ്റമായാണ് ഇതു ഞാൻ കാണുന്നത്.

Nithya Elsa Cherian മനോരമ ഓൺലൈനും ജോയ് ആലുക്കാസും ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മിസ് മില്ലേനിയൽ സൗന്ദര്യ മല്‍സരത്തിലെ സെക്കൻഡ് റണ്ണറപ് ആയ നിത്യ എൽസ ചെറിയാൻ...

മിസ്മില്ലേനിയൽ സമ്മാനിച്ച സൗഹൃദങ്ങള്‍

ഇതിനു മുമ്പും പലരുടെ കൂടെ പല വേദികളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതുപോലെ മറ്റൊരു വേദിയും എനിക്കു മിസ് ചെയ്തിട്ടില്ല. കൂടെയുണ്ടായിരുന്നവർക്കെല്ലാം അങ്ങനെ തന്നെ. എല്ലാവരുമായുള്ള സൗഹൃദം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. ഞങ്ങളുടെ വാട്ട്സ്ആപ് ഗ്രൂപ്പ് സജീവമാണ്.

Nithya Elsa Cherian എപ്പോഴും സന്തോഷത്തോടെയിരിക്കുവാനുള്ള കഴിവാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് നിത്യ വിശ്വസിക്കുന്നു...

സുന്ദരിയാകാൻ ഒരു സൂത്രവിദ്യ

archana-ravi-5 മിസ് മില്ലേനിയൽ പട്ടം സ്വന്തമാക്കിയ മരിയ ഫ്രാന്‍സിസ്, ഫസ്റ്റ് റണ്ണറപ് ആയ അർച്ചന രവിക്കും സെക്കൻഡ് റണ്ണറപ് ആയ നിത്യഎൽസ ചെറിയാനും ഒപ്പം

സാധാരണ പുരികം ത്രെഡ് ചെയ്യാൻ മാത്രമാണ് ഞാൻ ബ്യൂട്ടി പാർലറിൽ പോകാറുള്ളത്. ഫേഷ്യലൊന്നും ഇതുവരെ ചെയ്തിട്ടില്ല. നാച്വറലായുള്ള ഫെയ്സ്പാക്കുകൾ പരീക്ഷിക്കാറുണ്ട്. എപ്പോഴും ഹാപ്പിയായിരിക്കുക തന്നെയാണ് സുന്ദരിയാവാനുള്ള മികച്ച വിദ്യ, അപ്പോൾ കൂടുതൽ സുന്ദരിയായി കാണപ്പെടും. എപ്പോഴും സന്തോഷത്തോടെയിരിക്കുവാനുള്ള കഴിവാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് നിത്യ വിശ്വസിക്കുന്നു. മറ്റൊരാൾക്ക് തന്റെ ജീവിതം കൊണ്ട് ഒരു ഇൻസ്പിറേഷൻ ആകാൻ കഴിഞ്ഞാൽ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും നിത്യ പറയുന്നു.

ഭാവി സ്വപ്നങ്ങൾ

മോഡലിങ് രംഗത്ത് കൂടുതൽ സജീവമാകണം. അഭിനയവും താൽപര്യമുള്ള മേഖലയാണ്. ലഭിക്കുന്ന അവസരങ്ങളൊക്കെ പരമാവധി പ്രയോജനപ്പടുത്തണം.

Read more: Lifestyle Malayalam Magazine