കഴിവും സൗന്ദര്യവും മാറ്റുരച്ച ആ വേദി ഒരിക്കൽക്കൂടി കാണാനിതാ അവസരം. മനോരമ ഓണ്‍ലൈനും ജോയ് ആലുക്കാസും ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മിസ് മില്ലേനിയല്‍ സൗന്ദര്യ മൽസരം എക്സ്ക്ലൂസീവായി വെബ്കാസ്റ്റ് ചെയ്യുന്നു. നാളെ (ഒക്ടോബർ 25 ബുധനാഴ്ച) രാവിലെ പത്തുമണി മുതലാണ് സംപ്രേക്ഷണം ആരംഭിക്കുക.
മിസ് മില്ലേനിയൽ സൗന്ദര്യ മല്‍സരത്തില്‍ അഴകിന്റെ റാണിയായി തിരഞ്ഞെടുത്തത് മരിയ ഫ്രാൻസിസിനെ ആയിരുന്നു. അർച്ചനാ രവി ഫസ്റ്റ് റണ്ണറപ്പും നിത്യ എൽസ ചെറിയാൻ സെക്കന്റ് റണ്ണറപ്പും ആയിരുന്നു.
അനുഷ്ക ജയരാജ് ( ഹെയർഫെയർ മിസ് ബ്യൂട്ടിഫുൾ ഹെയർ), അർച്ചന രവി (ഹെയർ ഫെയർ മിസ് ഗ്ലോയിങ് സ്കിൻ), റിനി ബാബു (മനോരമ ഓൺലൈൻ മിസ് ഫോട്ടോജെനിക്) നമിത നവകുമാർ (ഫെഡറൽ ബാങ്ക് മിസ് ടാലന്റഡ്), മരിയ ഫ്രാൻസിസ് (മിസ് പോസിറ്റീവ്) ഐശ്വര്യ അടുകാടന്‍( വിവോ മിസ് മൾട്ടീമീഡിയ) എന്നിവരാണ് മറ്റു സബ്ടൈറ്റിൽ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയത്.
മിസ് മില്ലേനിയൽ സൗന്ദര്യ മൽസരത്തിൽ ഒന്നാം സമ്മാനം നേടിയ സുന്ദരിക്ക് ഒരു ലക്ഷം രൂപയും മറ്റുപഹാരങ്ങളുമാണ് ലഭിച്ചത്. രണ്ടാം സമ്മാനം അൻപതിനായിരം രൂപയും മൂന്നാം സമ്മാനം ഇരുപത്തയ്യായിരം രൂപയുമായിരുന്നു. ഫെഡറൽ ബാങ്ക് സഹ സ്പോൺസറും ഹെയർ ഫെയർ, ഹെയർ ആൻഡ് സ്കിൻ പാർട്നറും വിവോ, മൊബൈൽ പാർട്നറുമായിരുന്നു.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam