Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ കണ്ടെത്തി പ്രിയങ്ക ധരിച്ച ആ ചെരുപ്പ്, വിലയോ? 

Priyanka Chopra

 മുഴുവൻ ആഘോഷിച്ച ഹാരി രാജകുമാരന്റെയും കാമുകി മേഗൻ മാർക്കലിന്റെയും വിവാഹത്തിൽ ഇന്ത്യയിൽ നിന്നും പ്രിയങ്ക ചോപ്ര പങ്കെടുക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ മുതൽ പാപ്പരാസികളുടെ കണ്ണ് പ്രിയങ്കയ്ക്ക് ചുറ്റുമായിരുന്നു. ആദ്യം ചർച്ച പ്രിയങ്ക ധരിക്കുന്ന വസ്ത്രം എന്തായിരിക്കും എന്നതിലായിരുന്നു. ഒടുവിൽ ആശങ്കൾക്ക് വിരമായിട്ടുകൊണ്ട് പ്രിയങ്ക ചോപ്ര വിവാഹത്തിൽപങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തെത്തി. വിൻഡ്സർ കാസിലിലെ സെന്റ് ജോർജ് ചാപ്പലിൽ വച്ച് നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ മേഗൻറെ അടുത്ത സുഹൃത്തായ  പ്രിയങ്ക എത്തിയത് റെസ്റ്റൈലിഷ്‌ ആയിട്ടായിരുന്നു. ലാവെൻഡർ നിറത്തിലുള്ള വിവിയൻ വെസ്റ്റ്‌വുഡിന്റെ സ്കർട്ട് ആൻഡ് ബ്ലേസർ ആണ് പ്രിയങ്ക ധരിച്ചത്.

വിവിയൻ വെസ്റ്റ്‌വുഡ് ഡിസൈൻ ചെയ്ത ഔട്ട് ഫിറ്റിനൊപ്പം കസ്റ്റമൈസ് ചെയ്ത തൊപ്പിയും ചെരുപ്പും ഉണ്ടായിരുന്നു. ആദ്യം എല്ലാവരുടെയും ശ്രദ്ധ തൊപ്പിയിൽ ആയിരുന്നു എങ്കിലും ഇപ്പോൾ പാപ്പരാസികളുടെ പ്രധാന ചർച്ച പ്രിയങ്കയുടെ കാലിൽ കിടന്ന ഗ്ലാസ് ചെരുപ്പുകളിലാണ്. മോഡൽ കണ്ടെത്തി ഇന്റർനെറ്റിൽ അതിന്റെ വില തെരയുന്ന തെരക്കിലായിരുന്നു ആളുകൾ. 

ഒടുവിൽ വിക്റ്റോറിയ 100  എന്ന മോഡൽ ചെരിപ്പാണ് പ്രിയങ്ക ചോപ്ര ധരിച്ചതെന്നു മനസിലായി. 1750 യൂറോ ആണ് ഇതിന്റെ വില. അതായത് ഇന്ത്യൻ കറൻസി പ്രകാരം ഏകദേശം ഒന്നര ലക്ഷം രൂപ. കൃത്യമായി പറഞ്ഞാൽ 1,40,000  രൂപയുടെ ചെരുപ്പാണ് രാജവിവാഹത്തിനായി പ്രിയങ്ക വാങ്ങിയതെന്ന് ചുരുക്കം. ചെരുപ്പിന്റെ ഹീല് പോലെ തന്നെ വിലയും ഉയർന്നതാണ് .

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam