ഫാഷൻ റാംപിൽ താരങ്ങളായി കപിള്‍ ടു ബി കോണ്ടസ്റ്റ് വിജയികൾ

എംഫോര്‍മാരി.കോം വെഡിങ് വീക്കിന്റെ ഭാഗമായി സംഘടിപ്പിച്ച കപിള്‍ ടു ബി കോണ്ടസ്റ്റില്‍ കൊച്ചി സ്വദേശികളായ പവന്‍ ജോസഫും മരിയ ജോണ്‍സും വിജയികളായി. കല്യാണ്‍ ജ്വല്ലേഴ്‌സ് മാര്‍ക്കറ്റിങ് ജനറല്‍ മനേജര്‍ അനൂപ് മുകുന്ദന്‍ വിജയികള്‍ക്ക് സമ്മാനം നല്‍കി. വിവാഹത്തിന് വധുവിന് അണിയാനുള്ള വസ്ത്രം പ്രശസ്ത ഡിസൈനര്‍ അഞ്ജു മോദി ഡിസൈന്‍ ചെയ്തു നല്‍കും. ഹെയര്‍ സ്റ്റൈലും മെയ്ക്കപ്പും അംബിക പിള്ള സലൂണ്‍ ചെയ്യും. 

കപിള്‍ ടു ബി കോണ്ടസ്റ്റില്‍ വിജയികളായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പവന്‍ ജോസഫ് പ്രതികരിച്ചു. ഒട്ടും പ്രതീക്ഷിച്ചില്ല. ഒരു തമാശയ്ക്ക് മത്സരത്തില്‍ പങ്കെടുത്തതാണ്. വിജയികളായി തെരഞ്ഞെടുക്കപ്പൈട്ടപ്പോള്‍ ഇരട്ടി സന്തോഷം, പവന്‍ ജോസഫ് പറഞ്ഞു. ഡിസംബറിലാണ് ഇവരുടെ വിവാഹം. പവന്‍ ഗെയിം ഡെവലപറും മരിയ എംബിഎ വിദ്യാര്‍ത്ഥിനിയുമാണ്. 

കപിള്‍ ടു ബി കോണ്ടസ്റ്റിലേക്ക് ലഭിച്ച നൂറു കണക്കിന് ഫോട്ടോകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 10 ജോഡികളാണ് അവസാന റൗണ്ടിലെത്തിയത്. ഇവരില്‍ ഏറ്റവും അധികം ഓണ്‍ലൈന്‍ വോട്ടു നേടി പവന്‍ ജോസഫ്-മരിയ ജോണ്‍സ് ജോഡികള്‍ വിജയികളായി.