ഇനിയില്ല മുഖക്കുരുവും കറുത്ത പാടുകളും, എട്ട് പൊടിക്കൈകൾ

മുഖക്കുരു, കരുവാളിപ്പ്, ബ്ലാക് ഹെഡ്‌സ് തുടങ്ങി മുഖ സൗന്ദര്യത്തിന് വിലങ്ങുതടിയാകുന്ന പ്രശ്നങ്ങൾ ഏറെയാണ്. ഇത്തരം പ്രശനങ്ങൾ വന്നുതുടങ്ങുമ്പോൾ തന്നെ ഉടൻ ബ്യൂട്ടി പാർലറിലേക്ക് ഓടുന്നതാണ് ഇന്നത്തെ യുവത്വത്തിന്റെ ശീലം. എന്നാൽ വീട്ടിൽ ഞൊടിയിടയിൽ ഉണ്ടാക്കാവുന്ന ചില ഫേസ്മാസ്‌ക്കുകൾ കൊണ്ട് ഈ പ്രശ്നങ്ങൾ പരിഹരിച്ച് തിളക്കമാർന്ന മുഖം സ്വന്തമാക്കാം. തിളങ്ങുന്ന മുഖത്തിന് വീട്ടിൽ നിർമ്മിക്കാവുന്ന എട്ട് ഫേസ്മാസ്ക്കുകൾ ഇതാ-  

1. മുഖ ചർമ്മത്തിന്റെ ആരോഗ്യത്തിന് - ഒരു ടീസ്പൂൺ വെളിച്ചെണ്ണയിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്തു അരമണിക്കൂർ പുരട്ടുക 

2. മുഖക്കുരു പാടുകൾ മാറുന്നതിന് ഒരു ടീസ്പൂൺ കറുവാപ്പട്ടയിൽ 2 ടീസ്പൂൺ തേൻ ചേർത്തു പുരട്ടുക 

3. മുഖം ക്ളീനപ്പ് ചെയ്യുന്നതിനായി 2 ടീസ്പൂൺ ഓട്ട്സ്മീലിൽ ഒരു ടീസ്പൂൺ തൈര് ചേർത്തു പുരട്ടുക 

4. പ്രായാധിക്യം തടയുന്നതിനായി മുട്ടയുടെ വെള്ളയിൽ 2 ടീസ്പൂൺ ആലോവേര ജെൽ ചേർത്തു പുരട്ടുക 

5. ചർമ്മം തൂങ്ങുന്നത് തടയുന്നതിനായി 2 ടീസ്പൂൺ തേനിൽ 2 ടീസ്പൂൺ കാപ്പിപ്പൊടി ചേർത്തു പുരട്ടുക 

6. തിളങ്ങുന്ന ചർമ്മത്തിന് 2 ടീസ്പൂൺ നാരങ്ങാനീരിൽ 2 ടീസ്പൂൺ തൈര് ചേർത്ത് പുരട്ടുക 

7. ചർമ്മം മൃദുവാകാൻ ഒരു തക്കാളിനീരിൽ 2 ടീസ്പൂൺ പാൽ ചേർത്തു പുരട്ടുക

8. ബ്ളാക് ഹെഡ്‌സ് മാറാൻ  1 മുട്ടയുടെ വെള്ളയിൽ 2 ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് പുരട്ടുക