Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമന്ദർ അറിഞ്ഞു; ക്ഷമിക്കുന്ന സ്നേഹം

ROP-1.indd സിസ്റ്റർ റാണി മരിയയുടെ ഘാതകൻ സമ ന്ദർ സിങ് റാണി മരിയയുടെ മാതാവ് ഏലീശ്വയോടും പിതാവ് പൈലിയോടും മാപ്പു ചോദിക്കുന്നു. സ്വാമി സദാനന്ദ് സമീപം.

സിസ്റ്ററിന്റെ കൊലയാളിയായ സമന്ദർ സിങ്ങിനോട് വട്ടാലിൽ കുടുംബം നേരത്തേതന്നെ ക്ഷമിച്ചിരുന്നു. സമന്ദർ സിങ്ങിനെക്കൊണ്ടു കൃത്യം ചെയ്യിച്ച ജീവൻ സിങ്ങിനോടും ഇവർക്ക് പകയില്ല. കഴിഞ്ഞ 23 വർഷവും സിസ്റ്റർ റാണി മരിയയുടെ ചരമവാർഷിക ദിനാചരണത്തിനു കുടുംബാംഗങ്ങൾ ഇൻഡോറിൽ പോകാറുണ്ട്. ചരമവാർഷികാചരണം നടക്കുമ്പോൾ ജീവൻ സിങ് മിക്കപ്പോഴും വീടടച്ച് ഒരാഴ്ച ദൂരെ എവിടെയോ പോവുകയാണു പതിവ്. തങ്ങൾ ക്ഷമിച്ചെങ്കിലും അത് ജീവൻ സിങ്ങിന്റെ മനസ്സിലേക്ക് എത്തിയിട്ടില്ലെന്നു സിസ്റ്റർ റാണിമരിയയുടെ കുടുംബാംഗങ്ങളായ സ്റ്റീഫനും വർഗീസും ലില്ലിയും പറയുന്നു.

സമന്ദറിനോട് എങ്ങനെ ക്ഷമിക്കാൻ കഴിഞ്ഞെന്നു ചോദിച്ചാൽ സ്റ്റീഫനു കൃത്യമായ ഉത്തരമുണ്ട്. 10,000 രൂപയ്ക്കു വേണ്ടിയാണതു ചെയ്തത്. ചെയ്യാതിരുന്നെങ്കിൽ ജീവൻ സിങ് അയാളെ കൊല്ലുമായിരുന്നു. പൊലീസിൽനിന്നു രക്ഷിക്കാമെന്ന വാഗ്ദാനത്തോടെയാണു കൊലപാതകം നടത്താൻ നിയോഗിച്ചത്. പിന്നീട് ജീവൻ സിങ്ങിനെയും പൊലീസ് പിടികൂടിയെങ്കിലും കൊല നടത്തിയതു സമന്ദറാണെന്ന വാദത്തിൽ അയാളെ ജാമ്യത്തിൽ വിട്ടു.

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട സമന്ദർ 11-ാം വർഷം പുറത്തിറങ്ങി. ആദ്യമൊന്നും സന്ദർശകരെ കാണാൻ സമന്ദർ കൂട്ടാക്കിയില്ല. കുടുംബം മാപ്പു നൽകിയതായി എഴുതി നൽകിയെങ്കിലും നടപടിക്രമങ്ങൾ വൈകിയതിനാൽ മൂന്നുവർഷം ബാക്കി നിൽക്കേ 2006ലാണ് സമന്ദർ പുറത്തിറങ്ങിയത്.

Rani-Maria-Tomb ഉദയ്നഗർ ദേവാലയത്തിനുള്ളിൽ സിസ്റ്റർ റാണി മരിയയുടെ തിരുശേഷിപ്പ് അടക്കം ചെയ്ത പുതിയ കബറിടത്തിനു മുന്നിൽ പ്രാർഥിക്കുന്ന സഹോ‌‌ദരി സിസ്റ്റർ സെൽമി പോളും (ഇടത്തേയറ്റം) എഫ്സിസി സമൂഹത്തിലെ സഹ സന്യാസിനികളും.

ശക്തരെ നിയന്ത്രിക്കുന്നവൻ

‘‘ദൈവമേ, ഞാൻ ദുർബല. നന്മയോട് അകന്നു നിൽക്കുന്നവൾ. ശക്തരെ നിയന്ത്രിക്കുന്നതിനു ദുർബലരെ നീ നിയോഗിക്കുമെന്നു മനസ്സിലാക്കാൻ ‌എന്നെ സഹായിക്കുക. നിന്റെ രാജ്യത്തിനായുള്ള അടുത്ത ചുവ‌ട് എങ്ങനെ വയ്ക്കണമെന്ന് എന്നെ പഠിപ്പിക്കുക. എന്റെ ജീവിതംകൊണ്ടു നിന്റെ നാമം മഹത്വപ്പെടുത്തുന്നതിനു കരുണയാകുക’’ – ഉദയ്നഗർ പള്ളിയിൽ സിസ്റ്റർ റാണി മരിയയുടെ ഫോട്ടോ ഗാലറിയിൽ ഈ പ്രാർഥന രേഖപ്പെടുത്തിയിരിക്കുന്നു.

റാണി മരിയയുടെ ജീവിതവഴികളിലൂടെയുള്ള ‌സഞ്ചാരമാണ് ഈ ഗാലറി. അച്ഛനമ്മമാർക്കും കുടുംബാംഗങ്ങൾക്കും അശരണർക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ആ പ്രാർഥനാഭരിതമായ ജീ‌‌വിതത്തിന്റെയും സഹനത്തിന്റെയും കഥകൾ പറ‌യുന്നു. 

related stories