Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

17 വര്‍ഷം; സ്‌നേഹത്തിന്റെയും ഒരുമയുടെയും നിറവില്‍ അജിത്തും ശാലിനിയും

 Seventeenth wedding anniversary of Ajith Kumar and Shalini സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും ആഘോഷത്തിന്റെയും 17 വര്‍ഷങ്ങള്‍

കോളിവുഡിലെ ഏറ്റവും സ്‌റ്റൈലിഷ് ആക്റ്റര്‍ ആരാണെന്നുള്ളതിന് ഉത്തരം ഒന്നേയുള്ളൂ, തലയെന്ന് ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന അജിത് കുമാര്‍. 

സിനിമയിലും ജീവിതത്തിലും എന്നും മറ്റുള്ളവരെക്കാളും ഒരു പടി മുകളില്‍ നില്‍ക്കുന്ന നടനാണ് അജിത്. നിവിന്‍ പോളി മുതല്‍ വിവേക് ഒബ്‌റോയ് വരെയുള്ള നടന്‍മാര്‍ അജിത്തിന്റെ വിനയത്തിലും പെരുമാറ്റത്തിലും മയങ്ങി വീണതായി തുറന്നു പറഞ്ഞിട്ടുണ്ട്. ആ സ്വഭാവസവിശേഷത തന്നെയാകാം ആരെയും അസൂയപ്പെടുത്തുന്ന കുടുംബജീവിതം നയിക്കാനും തലയെ പ്രാപ്തനാക്കുന്നത്. 

മലയാളത്തിന്റെ പ്രിയ നടി ശാലിനിയുടെയും അജിത്തിന്റെയും 17ാം വിവാഹവാര്‍ഷികമാണിന്ന്. സ്‌നേഹത്തിന്റെയും ഒത്തൊരുമയുടെയും ആഘോഷത്തിന്റെയും 17 വര്‍ഷങ്ങള്‍ എന്നാണ് താരങ്ങളോട് അടുത്ത വൃത്തങ്ങള്‍ ഈ വേളയെ വിശേഷിപ്പിക്കുന്നത്. 

അമര്‍ക്കളം എന്ന സൂപ്പര്‍ ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് അജിത്തും ശാലിനിയും പ്രണയത്തില്‍ വീഴുന്നത്. 2000ത്തിലായിരുന്നു വിവാഹം. വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ളവരായിരുന്നു ഇരുവരുമെങ്കിലും പ്രണയത്തിന് മുന്നില്‍ അതൊന്നും പ്രശ്‌നമായില്ല. 

അലൈപായുതേ പോലുള്ള ഹിറ്റ് ചിത്രങ്ങളില്‍ അഭിനിയിച്ച ശാലിനി വിവാഹത്തിന് ശേഷം കുടുംബത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുക ആയിരുന്നു. ഒപ്പം തന്റെ പാഷനായ ബാഡ്മിന്റനും. വീട്ടിലെ സമാധാനവും സ്വസ്ഥതയുമാണ് തന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് അജിത്ത് പറയാറുള്ളത്. അജിത്-ശാലിനി ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. അനൗഷ്‌കയും ആദ്വിക് കുമാറും. 

ഇന്റര്‍പോള്‍ ഓഫീസറായി എത്തുന്ന വിവേഗമാണ് അജിത്തിന്റെ പുതിയ ചിത്രം. ഇതിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.