Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിക്ടോറിയയ്ക്ക് ബെക്കാമിന്റെ നന്ദി!

David Beckham family വിക്ടോറിയ ബെക്കാം കുടുംബ ചിത്രം

വിവാഹവാർഷിക ദിനത്തിൽ ഭാര്യമാർക്കു വിലകൂടിയ സമ്മാനങ്ങൾ നൽകുന്ന സെലിബ്രിറ്റി ഭർത്താക്കന്മാരെ കുറിച്ച് നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. എന്നാൽ മുൻ സോക്കർ താരം ഡേവിഡ് ബെക്കാം പതിനാറാം വിവാഹവാർഷികത്തിന് ഭാര്യ വിക്ടോറിയ ബെക്കാമിന് നൽകാൻ വിലപിടിപ്പുള്ള സമ്മാനങ്ങൾ തേടിപ്പോയില്ല. പകരം, ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു. പതിനാറു വർഷം മുമ്പുള്ള ഈ ദിവസം നമുക്കു രണ്ടുപേർക്കും ഏറെ പ്രിയപ്പെട്ടതായിരുന്നു. പതിനാറു വർഷങ്ങൾക്കിപ്പുറം ഇതേ ദിവസം അന്നത്തേക്കാൾ എത്രയോ മടങ്ങ് സന്തോഷത്തിലാണ് നമ്മൾ.. നീ എനിക്ക് സമ്മാനിച്ച നമ്മുടെ നാലു കുഞ്ഞുങ്ങൾ..അവരെ തന്നതിന് നിനക്ക് നന്ദി...എത്ര പറഞ്ഞാലും തീരാത്ത നന്ദി..’

ആഹാ..ഇതിലും ഹൃദ്യമായ ഒരു വിവാഹവാർഷികസന്ദേശമുണ്ടോ?

Victoria-David-Beckham വിക്ടോറിയ ബെക്കാം കുടുംബ ചിത്രം

ഡേവിഡ് ബെക്കാമും വിക്ടോറിയയും 1999 ജൂലൈ നാലിനാണ് വിവാഹിതരായത്. രണ്ടുവർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ബ്രൂക്കലിൻ, റോമിയോ, ക്രൂസ്, ഹാർപ്പർ എന്നിവരാണ് ദമ്പതികളുടെ മക്കൾ. ഏറ്റവും ഇളയ മകളായ ഹാർപ്പറിന് നാലുവയസ്സു തികയുന്നേയുള്ളു. വിവാഹവാർഷിക ദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ കുടുംബചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തു ബെക്കാം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.