Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തിരിപ്പിനു വിരാമം, വിരാടും അനുഷ്കയും ഡിസംബറിൽ വിവാഹിതരാകും !

anushka-virat വിരാടും അനുഷ്കയും

ഹർഭജൻ സിങ്ങിനും യുവരാജ് സിങ്ങിനും ശേഷം ഇതാ മറ്റൊരു ബോളിവുഡ് ക്രിക്കറ്റ് താരവിവാഹത്തിനു കൂടി അണിയറയിൽ ചർച്ചകൾ നടക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കോഹ്‌ലിയും ബിടൗണിലെ മിന്നുംതാരം അനുഷ്ക ശർമയും പ്രണയത്തിലാണെങ്കിലും ഇരുവരുടെയും വിവാഹം സംബന്ധിച്ച് ഇതുവരെയും വാർത്തകൾ വന്നിരുന്നില്ല. എന്നാൽ ആരാധകരുടെ കാത്തിരിപ്പിനു വിരാമമിട്ട് ഇരുവരും വരുന്ന ഡിസംബറിൽ വിവാഹിതരാകുമെന്നാണ് പുതിയ വാർത്ത.

വിവാഹം ഡിസംബറിൽ ഉണ്ടായേക്കുമെന്നും എന്നാൽ തീയതി ഇതുവരെയും തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അ‌ടുത്ത മാസം ശ്രീലങ്കയ്ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് സീരിസുകളിൽ പങ്കെടുക്കുന്ന വിരാട് ശേഷം ഒരു നീണ്ട ബ്രേക് എടുക്കുന്നുണ്ടെന്നും ഇതു വിവാഹത്തിനെ മുന്‍നിർത്തിയാണെന്നുമാണ് സൂചന. 2013ൽ ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് ടൂറിൽ കോഹ്‌ലിക്കൊപ്പം വവന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ പരന്നു തുടങ്ങിയത്. 

അടുത്തിടെ വിരാടും അനുഷ്കയും ഒന്നിച്ചഭിനയിച്ച പരസ്യം സമൂഹമാധ്യമത്തിൽ വൈറലായിരുന്നു. മനോഹരമായ വിവാഹവസ്ത്രങ്ങൾ ധരിച്ചെത്തുന്ന വിരാടിലും അനുഷ്കയിലുമാണ് വിഡിയോ തുടങ്ങുന്നത്. വരനും വധുവും പരസ്പരം നൽകുന്ന പ്രതിജ്ഞകളെക്കുറിച്ചായിരുന്നു ഇരുവരുടെയും സംസാരം. വിരാട് ബ്രാൻഡ് അംബാസഡറായ ഫാഷൻ ബ്രാൻഡിനു വേണ്ടിയുള്ളതായിരുന്നു ഇരുവരുടെയും ഈ റൊമാന്റിക് ആയ അഭിനയം. സംഗതി അഭിനയമാണെങ്കിലും അധികം വൈകാതെ ജീവിതത്തിലും കൈക്കൊള്ളാൻ കഴിയട്ടെ എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam