Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എവിടെ പോയി ഫെമിനിച്ചികൾ ? പൊട്ടിത്തെറിച്ച് പാർവതി ഷോൺ 

Parvathy Shone

ജമ്മു കാശ്മീരിൽ അതി ദാരുണമായി കൊലചെയ്യപ്പെട്ട എട്ടു വയസ്സുകാരിയുടെ ദുർവിധിക്ക് മുന്നിൽ പൊട്ടിത്തെറിച്ച് പാർവതി ഷോൺ. ചലച്ചിത്രതാരം ജഗതിയുടെ മകളായ പാർവതി, ഒരമ്മയുടെ എല്ലാ മനസോടും കൂടെയാണ് വാർത്ത കേട്ട് പ്രതികരിച്ചത്.

പാർവതിയുടെ വാക്കുകൾ ഇങ്ങനെ ...

'' ഇന്ന് രാവിലെ ഞാൻ എഴുന്നേറ്റ ഉടൻ വായിച്ചത് ജമ്മു കാശ്മീരിൽ അതി ദാരുണമായി കൊലചെയ്യപ്പെട്ട എട്ടു വയസ്സുകാരിയെക്കുറിച്ചുള്ള   പത്രവാർത്തയാണ്.  എട്ടുവയസ്സികാരി പീഡിപ്പിക്കപ്പെട്ടിരിക്കുന്നു. ജമ്മുകാശ്മീരിലെ കത്വാ എന്ന ജില്ലയിൽ വച്ച് നടന്ന ദാരുണമായ പീഡനം. മയക്കു മരുന്ന് കൊടുത്ത് എട്ടു ദിവസം വരെ ഒരു ക്ഷേത്രത്തിന്റെ ഉള്ളിൽ ഒളിപ്പിച്ചു വച്ച് പീഡിപ്പിച്ചിരിക്കുന്നു.

അത് കഴിഞ്ഞു തലക്കടിച്ചു കൊല്ലുന്നതിനു മുൻപ്, കൂട്ടത്തിലുള്ള ഒരു പരനാറി  ആ കുഞ്ഞിനെ വീണ്ടും മാനഭംഗപ്പെടുത്തി. ഇത്രയ്ക്കും കാമവെറിയന്മാരുള്ള വൃത്തികെട്ട ലോകത്തിലാണ് നാം ജീവിക്കുന്നത്. 

നമുക്ക് ചുറ്റും സ്ത്രീ സമത്വത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒത്തിരി മഹിളാമണികളെ ഞാൻ കണ്ടിട്ടുണ്ട്. ഒത്തിരി സംഘടനകൾ ഉണ്ട്. ഈ സംഘടനകൾക്കൊക്കെ ഈ കുഞ്ഞിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമോ? പെട്രോളിന് വില കൂടുമ്പോൾ കൊടി പിടിക്കാനും ഹർത്താല്‍ നടത്താനും ഇവിടെ ആളുകളും സംഘടനകളും ഉണ്ട്. ഏറ്റവും കുറഞ്ഞത്, കാണിക്കാൻ വേണ്ടി എങ്കിലും ഈ സ്ത്രീ സംഘടനകൾക്ക് ഒരു പ്രകടനം നടത്തിക്കൂടേ ? 

പ്രാർത്ഥിക്കാം ആ കുഞ്ഞിന്റെ ആത്മശാന്തിക്ക് വേണ്ടി, എവിടെ പോയി ഫെമിനിച്ചികൾ, കഷ്ടം ! '' തീർത്തും പുഛഭാഷയിൽ പാർവതി ഷോൺ ഇത് പറഞ്ഞു നിർത്തുമ്പോൾ അതിൽ ഒരമ്മയുടെ മകളെ കുറിച്ചുള്ള ഒരായിരം ആശങ്കകൾ കൂടി നിഴലിച്ചു കാണാമായിരുന്നു. തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് പാർവതി തന്റെ പ്രതികരണം പങ്കുവച്ചത് .

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam


related stories