Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്കയാണ് എന്റെ ബോസ്, ശക്തിയും: വിരാട്

Virat Anushka വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും

ബിടൗൺ–ക്രിക്കറ്റ് ലോകത്തെ അസൂയപ്പെടുത്തുന്ന സെലിബ്രിറ്റി ദമ്പതികളാണ് വിരാട് കോഹ്‌ലിയും അനുഷ്ക ശര്‍മയും. വിവാഹം കഴിഞ്ഞെങ്കിലും കുടുംബസ്ഥയായി ഒതുങ്ങിക്കൂടാനൊന്നും അനുഷ്കയെ കിട്ടില്ല. താരം മുമ്പത്തേപ്പോലെ തന്നെ സജീവമായി സിനിമാ മേഖലയിലുണ്ട്. ക്രിക്കറ്റും സിനിമയുമൊക്കെയായി ജീവിതം ആഘോഷമാക്കുന്ന ഈ ദമ്പതികളിൽ വീട്ടിലെ ബോസ് ആരായിരിക്കും എന്നു പലർക്കും സംശയമുണ്ടാകും. ഒടുവിൽ അതിനു മറുപടി നൽകിയിരിക്കുകയാണിപ്പോൾ വിരാട്.

അടുത്തിടെ ഒരു അഭിമുഖത്തിനിടെയാണ് ക്രിക്കറ്റിനെക്കുറിച്ചു പറയുന്നതിനൊപ്പം പ്രാണസഖിയെക്കുറിച്ചും വിരാട് പങ്കുവച്ചത്. നിങ്ങളുടെ ബന്ധത്തിലെ ക്യാപ്റ്റൻ ആരാണെന്ന ചോദ്യത്തിനാണ് തെല്ലും സംശയിക്കാതെ അത് അനുഷ്കയാണെന്ന മറുപടി വിരാട് നൽകിയത്. അനുഷ്ക ക്രിക്കറ്റിനെ നന്നായി ഫോളോ ചെയ്യുന്നയാളാണെന്നും അതുകൊണ്ടു തന്നെ തന്റെ വികാരം എളുപ്പത്തിൽ മനസ്സിലാക്കുമെന്നും വിരാട് പറഞ്ഞു. 

virat-anushka-1 വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും

'' അനുഷ്കയാണ് ജീവിതത്തിലെ എല്ലാ ശരിയായ തീരുമാനങ്ങളും എടുക്കുന്നത്. അവളാണ് പൂർണമായും എന്റെ ശക്തി, എന്നെ എപ്പോഴും പോസിറ്റീവായി നിലനിർത്തുന്നതും അവളാണ്, അതാണ് ഒരു ജീവിതപങ്കാളിയിൽ നിന്നും ലഭിക്കേണ്ടതും. ''- വിരാട് പറഞ്ഞു.

പ്രൊഫഷന്റെ ഭാഗമായുണ്ടാകുന്ന ഉയര്‍ച്ച താഴ്ച്ചകളിലും വിരുഷ്ക ദമ്പതികൾ കൈകോർത്തു കൂടെ നിൽക്കാറുണ്ട്. തന്റെ  കരിയറിലെ വളർച്ചയിൽ അനുഷ്കയുടെ സ്ഥാനം ചെറുതല്ലെന്ന് വിരാട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. മുമ്പെല്ലാം ഫീൽഡിൽ തന്റെ പ്രകടനം മോശമാകുമ്പോൾ ഏറെ പഴി കേട്ടിരുന്നത് അനുഷ്കയാണെന്നും എന്നാൽ തന്നെ എക്കാലവും പ്രോത്സാഹിപ്പിച്ചു കൂടെനിൽക്കുന്നയാളാണ് പ്രിയപത്നിയെന്നും അടുത്തിടെ വിരാട് പറഞ്ഞിരുന്നു. ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു വിരാമമിട്ടാണ് കഴിഞ്ഞ ഡിസംബറിൽ‌ കോഹ്‍ലിയും അനുഷ്കയും ഒന്നായത്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam