Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാമ്പത്യജീവിതത്തിന്റെ വിജയം നല്ല 'ഹൗസ് വൈഫി'ലാണ്: റിമി ടോമി

good-house-wife-life-long-relationship-rimi-tomy

ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ബന്ധങ്ങളെടുത്തു നോക്കിയാൽ 90 ശതമാനവും നല്ല വീട്ടമ്മയായിരിക്കുന്നവരുടെ ആയിരിക്കുമെന്നു റിമി ടോമി. ഒന്നും ഒന്നും മൂന്നിലായിരുന്നു റിമിയുടെ പ്രതികരണം. ഒന്നും ഒന്നും മൂന്നിന്റെ 10–ാം എപ്പിസോഡിൽ പ്രശസ്ത സീരിയൽ താരങ്ങളായ വിവേക് ഗോപനും റോൺസൺ വിൻസെന്റുമാണ് അതിഥികളായി എത്തിയത്.

വിവേക് എവിടെയും കുടുംബത്തെക്കുറിച്ച് പറയുന്നില്ലെന്നു പരാതിയുണ്ടെന്നും അതുകൊണ്ടുതന്നെ പലർക്കും വിവേക് വിവാഹിതാനാണോ എന്നറിയില്ലെന്നും റിമി പറഞ്ഞു. ഭാര്യ ഇതു പോലെ നടിയാണോ, മിസ് ഇന്ത്യയാണോ അങ്ങനെ എന്തോ കേട്ടിട്ടുണ്ടെന്നു റിമി. 

അങ്ങനെയൊക്കെ ആകണമെന്നാണ് ഏതൊരു പുരുഷനെപ്പോലെ താൻ ആഗ്രഹിച്ചിട്ടുള്ളതെന്നും എന്നാൽ തന്റെ ഭാര്യ ഒരു സാധാരണ പെൺകുട്ടിയാണെന്നും വിവേക്. ഇതിനു മറുപടിയായാണ് ജീവിതകാലം മുഴവൻ നിലനിൽക്കുന്ന ഏതൊരു ബന്ധം എടുത്തു നോക്കുകയാണെങ്കിലും അതിൽ 90 ശതമാനത്തിലും വീട്ടമ്മയായിരിക്കുന്നവരുടെ ദാമ്പത്യമാണ് വിജയിച്ചു കണ്ടിരിക്കുന്നതെന്നു റിമി പറഞ്ഞത്.

ഭാര്യ ശരിക്കും എയർഹോസ്റ്റസ് ആയിരുന്നുവെന്നും വീട്ടമ്മയായിരിക്കണമെന്നതു ഭാര്യയുടെ താൽപര്യമായിരുന്നുവെന്നും വിവേക് പറഞ്ഞു. പരസ്പരം സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വിവേക് ഗോപൻ. 

related stories