പ്ലാസ്മ നൽകി, അച്ഛന്റെ പ്രായം 25 വയസ്സ് കുറച്ചു; ഇത് ‘സ്വർണ ദ്രാവക’മാണെന്ന് കോടീശ്വരൻ ബ്രയാൻ ജോൺസൺ
പ്രായത്തെ തടഞ്ഞുനിർത്താനും യുവത്വവും വീണ്ടെടുക്കാനും കോടികൾ ഒഴുക്കുന്നതിലൂടെയാണ് അമേരിക്കൻ ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ ലോകപ്രശസ്തി നേടുന്നത്. പ്രായം കുറയ്ക്കാനും അതുവഴി മരണത്തെ തോൽപിക്കാനുമുള്ള അദ്ദേഹത്തിന്റെ വിചിത്രമായ മാർഗങ്ങൾ കണ്ട് ആളുകളുടെ കണ്ണ് തള്ളാറുമുണ്ട്. സമാനതകളില്ലാത്ത
പ്രായത്തെ തടഞ്ഞുനിർത്താനും യുവത്വവും വീണ്ടെടുക്കാനും കോടികൾ ഒഴുക്കുന്നതിലൂടെയാണ് അമേരിക്കൻ ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ ലോകപ്രശസ്തി നേടുന്നത്. പ്രായം കുറയ്ക്കാനും അതുവഴി മരണത്തെ തോൽപിക്കാനുമുള്ള അദ്ദേഹത്തിന്റെ വിചിത്രമായ മാർഗങ്ങൾ കണ്ട് ആളുകളുടെ കണ്ണ് തള്ളാറുമുണ്ട്. സമാനതകളില്ലാത്ത
പ്രായത്തെ തടഞ്ഞുനിർത്താനും യുവത്വവും വീണ്ടെടുക്കാനും കോടികൾ ഒഴുക്കുന്നതിലൂടെയാണ് അമേരിക്കൻ ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ ലോകപ്രശസ്തി നേടുന്നത്. പ്രായം കുറയ്ക്കാനും അതുവഴി മരണത്തെ തോൽപിക്കാനുമുള്ള അദ്ദേഹത്തിന്റെ വിചിത്രമായ മാർഗങ്ങൾ കണ്ട് ആളുകളുടെ കണ്ണ് തള്ളാറുമുണ്ട്. സമാനതകളില്ലാത്ത
പ്രായത്തെ തടഞ്ഞുനിർത്താനും യുവത്വവും വീണ്ടെടുക്കാനും കോടികൾ ഒഴുക്കുന്നതിലൂടെയാണ് അമേരിക്കൻ ശതകോടീശ്വരനായ ബ്രയാൻ ജോൺസൺ ലോകപ്രശസ്തി നേടുന്നത്. പ്രായം കുറയ്ക്കാനും അതുവഴി മരണത്തെ തോൽപിക്കാനുമുള്ള അദ്ദേഹത്തിന്റെ വിചിത്രമായ മാർഗങ്ങൾ കണ്ട് ആളുകളുടെ കണ്ണ് തള്ളാറുമുണ്ട്. സമാനതകളില്ലാത്ത ഭക്ഷണക്രമത്തിലൂടെയും വേറിട്ട ജീവിതരീതിയിലൂടെയും തന്റെ പ്രായം അടിക്കടി കുറഞ്ഞു വരുന്നുണ്ടെന്ന് ബ്രയാൻ തന്നെ അവകാശപ്പെടുന്നു. സംശയങ്ങൾ ഒഴിയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ഈ ശ്രമങ്ങൾ കണ്ട് ആരാധിക്കുന്നവരും ഏറെയാണ്. ഇപ്പോഴിതാ രക്തത്തിലെ ദ്രാവക ഘടകമായ പ്ലാസ്മ മാറ്റിവച്ചതിലൂടെ അച്ഛന്റെ പ്രായം 25 വയസ്സ് കുറച്ചു എന്ന് അവകാശപ്പെടുകയാണ് ബ്രയാൻ.
പ്രായം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ‘പ്രോജക്ട് ബ്ലൂ പ്രിന്റ്’ എന്നാണ് ബ്രയാൻ പേരു നൽകിയിരിക്കുന്നത്. കഴിഞ്ഞവർഷം ആദ്യം ചികിത്സകൾ ആരംഭിച്ചു. ചികിത്സയ്ക്കുള്ള മെഡിക്കൽ ഉപകരണങ്ങൾക്കും നിയോഗിച്ചിരിക്കുന്ന ഡോക്ടർമാരുടെ ടീമിനുമായി പ്രതിവർഷം രണ്ടു മില്യൺ ഡോളറിൽ അധികം (16 കോടിരൂപ ) ബ്രയാൻ ചെലവഴിക്കുന്നുണ്ട്. പ്രായം കുറയ്ക്കാനുള്ള പരമ്പരാഗത ചികിത്സകളും പുതിയ പരീക്ഷണങ്ങളും അദ്ദേഹം പിന്തുടരുന്നു. ഇപ്പോൾ ഈ പരീക്ഷണങ്ങളെല്ലാം ഫലം കാണുന്നുണ്ടെന്നും തന്റെ പ്ലാസ്മ മറ്റാർക്കും ഇല്ലാത്ത വിധത്തിൽ ശുദ്ധമാണെന്നും സമൂഹമാധ്യമ കുറിപ്പിലൂടെ അവകാശപ്പെട്ടിരിക്കുകയാണ് ബ്രയാൻ. തന്റെ പ്ലാസ്മ സ്വീകരിച്ച അച്ഛന്റെ പ്രായം 25 വയസ്സ് കുറയ്ക്കാൻ സാധിച്ചത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്. തവിട്ടു നിറത്തിലുള്ള ദ്രാവകം കയ്യിലേന്തി നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
ശരീരത്തിൽ നിന്നും ഒരു ലിറ്റർ പ്ലാസ്മ നീക്കം ചെയ്ത ശേഷം മകന്റെ പ്ലാസ്മ പകരം പുനഃസ്ഥാപിക്കുന്ന ചികിത്സയ്ക്ക് ബ്രയാൻ കഴിഞ്ഞ വർഷം വിധേയനായിരുന്നു. എന്നാൽ ഇത്തവണ റീജനറേറ്റീവ് മെഡിസിൻ, ആന്റി-ഏജിങ് ട്രീറ്റ്‌മെൻ്റ് എന്നിവയിൽ പിന്തുടരുന്ന അത്യാധുനിക ചികിത്സാ രീതിയായ ടോട്ടൽ പ്ലാസ്മ എക്സ്ചേഞ്ചാണ് (TPE) ബ്രയാൻ പരീക്ഷിച്ചിരിക്കുന്നത്. ഒരു വ്യക്തിയിൽ നിന്നും പ്ലാസ്മ പൂർണമായി നീക്കം ചെയ്ത ശേഷം മറ്റൊരു വ്യക്തിയുടെ പ്ലാസ്മയോ അല്ലെങ്കിൽ മറ്റൊരു ദ്രാവകമോ ഉപയോഗിച്ച് പുനഃസ്ഥാപിക്കുന്നതാണ് ചികിത്സാരീതി. ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തെ വിഷമുക്തമാക്കാനും ഇത് സഹായിക്കും. ബ്രയാന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ പ്ലാസ്മയ്ക്ക് പകരമായി പുനഃസ്ഥാപിച്ചിരിക്കുന്നത് ആൽബുമിനാണ്.
തന്റെ ശരീരത്തിൽ നിന്നും പ്ലാസ്മ നീക്കം ചെയ്ത ടെക്നീഷ്യൻ അദ്ദേഹം ഇന്നോളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശുദ്ധമായ പ്ലാസ്മയാണിതെന്ന് അഭിപ്രായപ്പെട്ടതായും പോസ്റ്റിൽ ബ്രയാൻ വ്യക്തമാക്കുന്നു. നീക്കം ചെയ്ത പ്ലാസ്മ കളയാൻ പോലും ടെക്നീഷ്യന് മനസ് വന്നിരുന്നില്ല. ഇത്രയും ഗുണനിലവാരമുള്ള പ്ലാസ്മ ധാരാളം പേർക്ക് ഉപകാരപ്പെടും എന്ന ചിന്തയും ടെക്നീഷ്യൻ പങ്കുവച്ചിരുന്നു.
മുൻപ് തന്റെ ഒരു ലിറ്റർ സൂപ്പർ പ്ലാസ്മ സ്വീകരിച്ച ശേഷമാണ് അച്ഛന്റെ പ്രായം 25 വയസ് കുറഞ്ഞതെന്ന് ബ്രയാൻ ഓർത്തെടുക്കുന്നു. ചികിത്സയ്ക്ക് ശേഷം ആറുമാസക്കാലത്തോളം 71 കാരനായ അദ്ദേഹം 46 കാരന്റെ ചുറുചുറുക്കിൽ തന്നെ തുടർന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. ഇതൊക്കെകൊണ്ട് തന്റെ പ്ലാസ്മയെ ' സ്വർണ ദ്രാവകം ' എന്നാണ് ബ്രയാൻ തന്നെ വിശേഷിപ്പിക്കുന്നത്. അടുത്ത പടിയായി തന്റെ പ്ലാസ്മ ലേലത്തിൽ വയ്ക്കാനോ ദാനം ചെയ്യാനോ പോലും വഴിയൊരുങ്ങുമെന്നു വരെ നീളുന്നു ബ്രയാന്റെ അവകാശവാദം.
പോസ്റ്റ് സമൂഹമാധ്യമത്തിലെത്തിയതോടെ ഇതൊക്കെ സാധ്യമാവുന്ന കാര്യമാണോ എന്ന് സംശയം പ്രകടിപ്പിക്കുന്നവർ കുറവല്ല. പ്ലാസ്മയ്ക്ക് പകരം ആൽബുമിൻ ഉപയോഗിക്കുന്നത് ദോഷകരമല്ലേ എന്നാണ് മറ്റു ചിലരുടെ ആശങ്ക. അതേസമയം ഇത്രയും ശുദ്ധമായ പ്ലാസ്മ ആയിരുന്നെങ്കിൽ അത് മാറ്റി സ്ഥാപിക്കേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നവരും ഉണ്ട്.