ഓ ഈ പ്രായത്തിലിനി എന്ത് ഫാഷനാ- നാൽപതുകളിലെത്തിയാൽ പലരും പറയുന്നതാണിത്. യഥാർഥത്തിൽ ഒരുങ്ങി നടക്കാൻ പ്രായമൊരു തടസ്സമാണോ? നല്ല സ്റ്റൈലായി മറ്റുള്ളവരുടെ മുന്നിലെത്തണം എന്നൊരു തോന്നൽ മനസ്സിനുണ്ടെങ്കിൽ അതിന് വേണ്ടി തയാറെടുക്കാൻ പറ്റുമെങ്കിൽ ഫാഷന്റെ കാര്യത്തിൽ പ്രായം ഒരു തടസ്സമേയല്ല. പ്രായമായെന്നു കരുതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓ ഈ പ്രായത്തിലിനി എന്ത് ഫാഷനാ- നാൽപതുകളിലെത്തിയാൽ പലരും പറയുന്നതാണിത്. യഥാർഥത്തിൽ ഒരുങ്ങി നടക്കാൻ പ്രായമൊരു തടസ്സമാണോ? നല്ല സ്റ്റൈലായി മറ്റുള്ളവരുടെ മുന്നിലെത്തണം എന്നൊരു തോന്നൽ മനസ്സിനുണ്ടെങ്കിൽ അതിന് വേണ്ടി തയാറെടുക്കാൻ പറ്റുമെങ്കിൽ ഫാഷന്റെ കാര്യത്തിൽ പ്രായം ഒരു തടസ്സമേയല്ല. പ്രായമായെന്നു കരുതി മാറ്റിവയ്ക്കാനുള്ളതല്ല ഫാഷൻ ചോയ്സുകൾ.

വസ്ത്രത്തിന് പ്രായമില്ല

പ്രായം 40 കടന്നു എന്നുകരുതി തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങളിൽ വലിയ മാറ്റം വരുത്തേണ്ട കാര്യമില്ല. അതുവരെ എന്താണോ താൽപര്യത്തോടെ ധരിച്ചത്, അതു തന്നെ വീണ്ടും തിരഞ്ഞെടുക്കാം.‘ഇതെന്റെ പ്രായത്തിന് അനുയോജ്യമാണോ’ എന്ന ചിന്ത ഒരിക്കലും മനസ്സിൽ തോന്നാതിരിക്കുമ്പോഴാണ് നിങ്ങൾ മികച്ച ഫാഷനിസ്റ്റുകളാകുന്നത്. കാഷ്വൽ വെയറുകൾ സ്ത്രീകൾക്കും പുരുഷൻമാർക്കും ഏതു പ്രായത്തിലും യോജിക്കും. ജീൻസിനൊപ്പം ഓവർസൈസ്ഡ് ഷർട്ടോ ടീ ഷർട്ടോ സ്റ്റൈൽ ചെയ്യാം. ലോങ് സ്ലീവ് കുർത്തകൾ നാൽപതുകളിൽ സ്ത്രീകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ്. മുട്ടിന് താഴെ നീളമുള്ള കുർത്തയ്ക്കൊപ്പം ട്രൗസേഴ്സോ സ്ട്രെയ്റ്റ് ഫിറ്റ് ജീൻസോ സ്റ്റൈൽ ചെയ്യാം. വേനൽക്കാലത്ത് മാക്സി ഡ്രസുകൾ ധരിക്കാം. യാത്രകളിലും കംഫർട്ട് നൽകാൻ ഡ്രസുകളാണ് നല്ലത്. സ്ഥിരമായി സാരി ധരിക്കുന്നവർക്ക് ബ്ലൗസ് പാറ്റേണുകളിൽ പരീക്ഷണം നടത്താം. ടീ ഷർട്ട് ബ്ലൗസ്, ഷർട്ട് ബ്ലൗസ് തുടങ്ങിയവ ട്രെൻഡിയാണ്. ശരീരത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമാണോ എന്നതു മാത്രമാണ് വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം.

ADVERTISEMENT

ആക്സസറീസ് മറക്കല്ലേ

ഏതു ലുക്കും പൂർണമാകാൻ ആക്സസറീസും അത്യാവശ്യമാണ്. ഓരോ സ്റ്റൈലിനും യോജിച്ചവ വേണം തിരഞ്ഞെടുക്കാൻ. കാഷ്വൽ വസ്ത്രങ്ങളുടെ കൂടെ ലെയേഡ് ഗോൾഡൻ ചെയിൻ നല്ലതാണ്. ട്രഡീഷനൽ വസ്ത്രങ്ങൾക്കൊപ്പം സിൽവർ, ആന്റിക് ജ്വല്ലറികൾ യോജിക്കും. പുരുഷന്മാർ വാച്ച്, ഷൂസ് തുടങ്ങിയവ തിരഞ്ഞെടുക്കുമ്പോൾ നിങ്ങളുടെ സ്റ്റൈലിനു യോജിക്കുന്നവയാണെന്ന് ഉറപ്പു വരുത്തുക. കാഷ്വൽ വെയറിനൊപ്പം പെയർ ചെയ്യാവുന്ന മികച്ച ആക്സസറിയാണ് ക്യാപ്പ്. വാങ്ങുന്ന സാധനങ്ങളുടെ വിലയിലല്ല, എങ്ങനെ സ്റ്റൈൽ ചെയ്യുന്നു എന്നതിലാണു കാര്യമെന്നു മറക്കരുത്.

Image Credit: anilskapoor/ Instagram

മേക്കപ്പിലും ശ്രദ്ധവേണം

അമിതമായി മേക്കപ്പ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. മിനിമൽ മേക്കപ്പാണ് എപ്പോഴും നല്ലത്. നിങ്ങളുടെ സ്കിൻ ടോണുമായി യോജിച്ച് പോകുന്നതായിരിക്കണം മേക്കപ്പ്. കടുംനിറങ്ങളിലുള്ള ഐ മേക്കപ്പ് ഒഴിവാക്കുന്നത് നല്ലതാണ്. ലിപ്സ്റ്റിക് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ നൽകാം. വസ്ത്രത്തിന് അനുയോജ്യമായ നിറങ്ങളെക്കാൾ നിങ്ങളുടെ മുഖത്തിന് ചേരുന്ന നിറം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

Image Credit: tabutiful/ Instagram
ADVERTISEMENT

സ്കിൻ കെയർ മറക്കേണ്ട

പ്രായം കൂടുന്നതിനനുസരിച്ച് ചർമത്തിൽ ചുളിവുകൾ വരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഈ പ്രായത്തിൽ ചർമ സംരക്ഷണത്തിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ക്ലെൻസിങ്, മോയ്സ്ച്യുറൈസിങ് എന്നിവ ഒഴിവാക്കരുത്. സൺസ്ക്രീൻ നിർബന്ധം. റെറ്റിനോൾ പോലുള്ള ആന്റി ഏജിങ്ങിനു സഹായിക്കുന്ന വൈറ്റമിനുകൾ അടങ്ങിയ സീറം, നൈറ്റ് ക്രീം, അണ്ടർ ഐ ക്രീം തുടങ്ങിയവ ഉപയോഗിക്കാം. അത്യാവശ്യം പൊടിക്കൈകൾ ഉപയോഗിച്ച് വീട്ടിൽനിന്ന് തന്നെ ചർമം എപ്പോഴും തിളക്കമുള്ളതാക്കി വയ്ക്കാനും ശ്രമിക്കാം.

Image Credit: manju.warrier/ Instagram
English Summary:

Ageless Fashion Tips: Rock Your Style in Your 40s and Beyond