Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദീപാവലിക്ക് ഷാഹിദിന്റെ ചുണ്ടിൽ മിറയുടെ ചുംബനം; വിമർശനവുമായി ആരാധകർ

trolls-against-shahid-kapoor-mira-rajput

ബോളിവുഡിലെ റൊമാൻഡിക് ദമ്പതികളാണ് ഷാഹിദ് കപൂറും മിറാ രജ്പുത്തും. ജീവിതത്തിലെ മനോഹരനിമിഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് ഇരുവരും. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങൾ മിറ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

ഇക്കൂട്ടത്തിൽ ഷാഹിദ് കപൂറിനെ ചുംബിക്കുന്ന ഒരു ചിത്രവും മിര പോസ്റ്റ് ചെയ്തിരുന്നു. ‘സ്നേഹം മാത്രം. സന്തോഷകരമായ ദീപാവലി’ എന്ന വാചകത്തോടെയാണ് മിറ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാൽ കനത്ത വിമർശനമാണ് ചിത്രത്തനെതിരെ ഉയർന്നത്.

ദീപാവലിക്കു ചുംബനചിത്രം പോസ്റ്റ് ചെയ്ത് സംസ്കാരത്തെ അപമാനിക്കുന്നു എന്നാണ് ചില ആരാധകരുടെ വാദം. ഇങ്ങനെ അല്ല ആശംസകൾ നേരേണ്ടതെന്നും ഇക്കൂട്ടർ വിമർശിക്കുന്നു. അതേസമയം ഇരുവർക്കും പിന്തുണയുമായി എത്തുന്ന ആരാധകരുമുണ്ട്. ഭാര്യാ–ഭർതൃ ബന്ധത്തിൽ പോലും സദാചാരം കണ്ടെത്തുന്നവരെ ഇവർ വിമർശിക്കുകയും ചെയ്യുന്നു.