Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അദ്ഭുതങ്ങൾ ഒളിപ്പിച്ച് ക്ഷണക്കത്ത്; ഇഷയുടെ വിവാഹം ആഢംബരത്തിന്റെ അവസാന വാക്ക്?

isha-ambanis-wedding-card-viral

ആഢംബരത്തിന്റെ അവസാന വാക്കാകുമോ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകളുടെ വിവാഹമെന്നാണ് പലരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. പുറത്തുവരുന്ന വാര്‍ത്തകള്‍ ആ ആകാംക്ഷ ശക്തമാക്കുകയാണ്. ഇഷ അംബാനിയുടെ വിവാഹക്ഷണപത്രികയിൽ തന്നെ വേറിട്ട പരീക്ഷണമാണ് നടത്തിയിരിക്കുന്നത്.

സ്വര്‍ണം കൊണ്ടു നിര്‍മിച്ച പെട്ടിയിലാണ് ഇൗ ക്ഷണക്കത്ത് എന്നാണ് പുറത്തു വരുന്ന വിവരം. ഇത് തുറന്നാല്‍ ഗായത്രിമന്ത്രം കേള്‍ക്കും എന്നതാണ് മറ്റൊരു പ്രത്യേകത. ഇനിയും വിസ്മയങ്ങൾ ഏറെയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡിസംബര്‍ മാസം പന്ത്രണ്ടാം തിയതി മുംബൈയില്‍ വച്ചാണ് വിവാഹം. സമൂഹമാധ്യമങ്ങളില്‍ ഇൗ ക്ഷണക്കത്ത് വൈറലായി കഴിഞ്ഞു.

പിരാമല്‍ വ്യവസായ ഗ്രൂപ് തലവന്‍ അജയ് പിരാമലിന്‍റെ മകന്‍ ആനന്ദ് ആണ് ഇഷയ്ക്കു മിന്ന് ചാര്‍ത്തുക. ബാല്യകാല സുഹൃത്തുക്കളാണ് ആനന്ദും ഇഷയും. എംബിഎ വിദ്യാര്‍ഥിയായ ഇഷയ്ക്ക് സൈക്കോളജിയില്‍ ബിരുദമുണ്ട്. സാമ്പത്തികശാസ്ത്രത്തിലാണ് ആനന്ദ് ബിരുദം നേടിയിട്ടുള്ളത്. ഇറ്റലിയിലെ ലേക് കോമയിൽ ആഢംബരപൂർണമായാണ് വിവാഹനിശ്ചയ ചടങ്ങ് നടന്നത്.