ആർട്ടിഫിഷ്യൽ ഇന്റലിജൻസും മനുഷ്യരും തമ്മിൽ ഏറ്റുമുട്ടുന്ന കാലം അതിവിദൂരമല്ലെന്ന പ്രവചനം യാഥാർഥ്യമാക്കിക്കൊണ്ട് ലോകത്തിലെ ഏറ്റവും സ്മാർട് എന്നു പ്രചരിപ്പിക്കപ്പെടുന്ന എഐ റോബട്ട് സോഫിയയും ഫെയ്സ്ബുക്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം മേധാവിയായ യാൻ ലികുനും ഏറ്റുമുട്ടുന്നു.
മനുഷ്യസ്ത്രീയുടെ രൂപവും ഭാവങ്ങളും നൽകി എഐ, സ്പീച്ച് റെക്കഗ്നിഷൻ സംവിധാനങ്ങളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സോഫിയ ‘തല്ലിപ്പൊളി’ ഹ്യൂമനോയ്ഡ് ആണെന്നാണ് ലികുൻ പറഞ്ഞത്. ഇതിനു മറുപടിയായി സോഫിയായാണ് ആ പ്രസ്താവന തന്നെ വേദനിപ്പിച്ചെന്ന് സോഫിയ ട്വീറ്റ് ചെയ്തത്.
എന്നാൽ, സ്വന്തമായി വികാരങ്ങളില്ലാത്ത, പറയുന്ന വാക്കുകൾ എന്താണെന്നു പോലും മനസ്സിലാക്കാൻ ശേഷിയില്ലാത്ത സോഫിയ ‘ബുദ്ധിമതി’ ആണെന്ന് പ്രചരിപ്പിക്കുന്നത് അബദ്ധമാണെന്നായിരുന്നു ലികുൻ പ്രതികരിച്ചത്.