Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇലക്ട്രോണിക് വസന്തം, മികച്ച 4 സ്മാർട്ഫോണുകൾ

zenfone-selfie-asus

കംപ്യൂട്ടർ ചിപുകൾ മുതൽ 4കെ ഡിസ്പ്ലേകൾ വരെ. മഷി ആവശ്യമില്ലാത്ത പ്രിന്റർ മുതൽ അൾട്ര എച്ച്ഡി ബ്ലൂ പ്ലേയർ വരെ. ബെർലിനിൽ നടക്കുന്ന രാജ്യാന്തര കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ ആയ ഐഎഫ്എയിൽ ഈ വർഷം വിവിധ കമ്പനികൾ കാഴ്ച വച്ച ഉൽപന്നങ്ങളും സാങ്കേതിക വിദ്യകളും പുതിയ വസന്തത്തിന്റെ സൂചനയാണ്. ഐഎഫ്എയിൽ അവതരിപ്പിക്കപ്പെട്ടവയിൽ നിന്നു തിരഞ്ഞെടുത്ത മികച്ച നാലു സ്മാർട്ഫോണുകൾ ഇതാ.

സോണി എക്സ്പീരിയ സെഡ് 5

xperia-z5-ss

സ് മാർട്ഫോൺ പ്രേമികൾ ഏറെനാളായി കാത്തിരുന്നു കിട്ടിയ സമ്മാനമാണ് സോണിയുടെ എക്സ്പീരിയ സെഡ് 5 ഫോണുകൾ,. സെഡ് 5, സെഡ് 5 കോംപാക്ട്, സെഡ് 5 പ്രീമിയം എന്നീ മോഡലുകളാണ് സോണി അവതരിപ്പിച്ചത്. 23 മെഗാപിക്സൽ ക്യാമറ മൊഡ്യൂളാണ് സെഡ് 5ലെ പ്രധാന ആകർഷണം. 4കെ ഡിസ്പ്ലേയോടു കൂടിയ ആദ്യ സ്മാർട്ഫോൺ ആണിത്. 200 ജിബി മെമ്മറി കാർഡ് സപ്പോർട്ട്, ബയോമെട്രിക് പവർ ബട്ടൺ, ബാറ്ററി ബൂസ്റ്റ് സംവിധാനം എന്നിവയും ഇതിലുണ്ട്.

ഏസർ ലിക്വിഡ് സ്മാർട്ഫോണുകൾ

Liquid_E5

ഐഎഫ്എയിൽ ഏസർ അവതരിപ്പിച്ചത് ലിക്വിഡ് സീരിസിൽ എട്ട് സ്മാർട്ഫോണുകളാണ്. ആറെണ്ണം ആൻഡ്രോയ്ഡ് ലോലിപോപ്പിലും രണ്ടെണ്ണം വിൻഡോസ് 10ലും പ്രവർത്തിക്കും. ഏകദേശം 10,000 രൂപ മുതൽ 15,000 രൂപ വരെയാണ് ഈ ഫോണുകളുടെ വില. ലിക്വിഡ് സെഡ് 320, ലിക്വിഡ് സെഡ് 330, ലിക്വിഡ് സെഡ് 530, ലിക്വിഡ് സെഡ് 630, ലിക്വിഡ് സെഡ് 530 എസ്, ലിക്വിഡ് സെഡ് 630 എസ് എന്നിവയാണ് ആൻഡ്രോയ്ഡ് ഫോണുകൾ. ലിക്വിഡ് എം320, ലിക്വിഡ് എം330 എന്നിവ വിൻഡോസ് 10 ഫോണുകളും.

ഹ്വാവേ ജി8 സ്മാർട്ഫോൺ

huawei-g8-2

മെറ്റാലിക് ബോഡിയും ഗൊറില്ല ഗ്ലാസ് സംരക്ഷണമുള്ള ഡിസ്പ്ലേയുമടങ്ങുന്ന കരുത്തുറ്റ സ്മാർട്ഫോൺ ആണ് ചൈനീസ് കമ്പനിയായ ഹ്വാവേ ഐഎഫ്എയിൽ അവതരിപ്പിച്ചത്. 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയിൽ 2.5 ഡി കർവ്‌ഡ് ഗ്ലാസാണുള്ളത്. ഫിംഗർ പ്രിന്റ് സെൻസർ, ഡ്യുവൽ സിം, 4ജി, 13 മെഗാപിക്സൽ റിയർ ക്യാമറ, ഒക്ടകോർ പ്രൊസെസ്സർ, 3 ജിബി റാം, 32 ജിബി ഇന്റേണൽ മെമ്മറി, 64 ജിബി മെമ്മറി കാർഡ് സപ്പോർട്ട് എന്നിവയുള്ള ജി8ന് വിപണിയിൽ ഏകദേശം 30,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

എസ്യൂസ് സെൻഫോൺ സൂം 3 എക്സ്

zenfone-selfie-asus

തയ്‌വാൻ കമ്പനിയായ എസ്യൂസ് ഈ വർഷം ആദ്യം അവതരിപ്പിച്ച സെൻഫോൺ സൂമിന്റെ പുതിയ പതിപ്പാണ് ഐഎഫ്എയിൽ അവതരിപ്പിച്ചത്. 3X ഒപ്റ്റിക്കൽ സൂം ഉള്ള സെൻഫോൺ സൂമിന്റെ വില സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല. 5.5 ഇ‍ഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ, ഗൊറില്ല ഗ്ലാസ് 4, ക്വാഡ് കോർ ഇന്റെൽ ആറ്റം പ്രൊസെസ്സർ, 4 ജിബി റാം, 64 ജിബി – 128 ജിബി ഇന്റേണൽ മെമ്മറി, 13 മെഗാപിക്സൽ ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 4ജി തുടങ്ങിയവയാണ് ഫോണിലെ മറ്റു സവിശേഷതകൾ.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.