സ്മാർട്ഫോൺ വിപണിയിലെ ഏറ്റവും പുതിയ ഉൽപന്നമായ എക്സ്പീരിയ അധികസമയം വെള്ളത്തിലിടരുതെന്ന് സോണി മൊബൈൽ. വാട്ടർപ്രൂഫ് ഹാൻഡ്സെറ്റ് എന്ന പരസ്യവുമായാണ് സോണി എക്സ്പീരിയ ഹാൻഡ്സെറ്റുകൾ വിപണിയിലെത്തിയത്. മുപ്പത് മിനുറ്റോളം (ഐപി68) വെള്ളത്തിലിട്ടാലും പ്രശ്നമില്ലെന്നാണ് കമ്പനി അധികൃതർ അവകാശപ്പെട്ടിരുന്നത്. എന്നാൽ സോണിയുടെ കസ്റ്റമർ സപ്പോർട്ട് ഇപ്പോൾ പറയുന്നത് ഫോൺ വെള്ളത്തിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നാണ്.
ഐപി68 പരീക്ഷണം വിജയകരമായിരുന്നു. 1.5 മീറ്റർ ആഴമുള്ള വെള്ളത്തിൽ 30 മിനുറ്റോളം ഹാൻഡ്സെറ്റ് മുക്കി പരീക്ഷണവും നടത്തിയിരുന്നു. എന്നാൽ സോണി മൊബൈൽ ഈ സംവിധാനത്തിൽ വിശ്വാസക്കുറവ് അറിയിച്ചിരിക്കുകയാണ്.
കുളിക്കുമ്പോഴും മഴയത്തും സംസാരിക്കാന്‍ അവസരമൊരുക്കുമെന്നായിരുന്നു പരസ്യം. ഒരു കുപ്പി വെള്ളം മുഴുവന്‍ ഫോണിലൊഴിച്ചാലും കുഴപ്പമില്ലെന്നാണ് സോണി എക്സ്പീരിയ ഇസഡിനെ കുറിച്ച് കമ്പനി അവകാശപ്പെട്ടിരുന്നത്.
ആൻഡ്രോയിഡ് ഹാൻഡ്സെറ്റാണ് സോണി എക്സ്പീരിയ ഇസഡ്. കോം സ്‌നാപ്പ്ഡ്രാഗണ്‍ എസ്4 പ്രൊ പ്രൊസസര്‍ ഫീച്ചറുകളുണ്ട്.
ആന്‍ഡ്രോയിഡ് 4.2 ജല്ലിബീന്‍ ഒഎസിലുള്ള സ്മാർട്ഫോണിൽ 13 മെഗാപിക്‌സല്‍ കാമറയുമുണ്ട്. അതേ, വെളളത്തിനടിയിൽ നിന്ന് ചിത്രം പകർത്താനും ഈ ഫോൺ ഉപയോഗിക്കാമെന്ന് സോണി അവകാശപ്പെട്ടിരുന്നു.