ഫെയ്‌സ്ബുക്കിന്റെ 3D ഫോട്ടോസ് എങ്ങനെ നിർമിക്കാം? വിഡിയോ കാണാം?

ഇന്ന് ഓണ്‍ലൈൻ, പ്രിന്റ് ചിത്രങ്ങൾ കാണല്‍ പലപ്പോഴും ത്രിമാനതയില്ലാതെയാണ്. ത്രിമാനത കാണിക്കാന്‍ സാധ്യമായ സാങ്കേതികവിദ്യ ഇല്ലാതിരുന്നതാണ് ഇതിന് ജനപ്രീതി ലഭിക്കാതിരുന്നതിന് പ്രധാന കാരണം. കണ്ണട വച്ചുള്ള 3D കാണല്‍ അസ്വഭാവികമാണെന്നും പലരും കരുതുന്നു. ഇതിനെല്ലാം ഒരു മറുമരുന്നുമായാണ് ലോകത്തെ ഏറ്റവും വലിയ സാമൂഹ്യമാധ്യമമായ ഫെയ്‌സ്ബുക് ഇപ്പോള്‍ കൊണ്ടുവരുന്ന 3D ഫോട്ടോസ്.

ഫെയ്‌സ്ബുക്കിന്റെ ന്യൂസ് ഫീഡിലും വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റിലും ഇനി ഇത് കാണാം. ഇതിനിപ്പോള്‍ പൂര്‍ണ്ണതയുണ്ടോ എന്ന കാര്യം പറയാനാവില്ല. പോര്‍ട്രെയ്റ്റ് മോഡുള്ള ഫോണുകളായിരിക്കും ഉപകരിക്കുകയെന്ന് കമ്പനി പറയുന്നു. ഇത്തരത്തിലെടുത്ത ഫോട്ടോകള്‍ ഫെയ്‌സ്ബുക്കിലിടുമ്പോള്‍ അത് സ്‌ക്രോള്‍ ചെയ്തും, പാന്‍ ചെയ്തും, ടില്‍റ്റ് ചെയ്തും കാണാനാകുമെന്നാണ് അവര്‍ പറയുന്നത്. ഇത് 'നിങ്ങള്‍ ഒരു ജനാലയിലൂടെ നോക്കുന്നതു പോലെയിരിക്കും' എന്നാണ് ഫെയ്‌സ്ബുക് പറയുന്നത്. ഫെയ്‌സ്ബുക് പുറത്തു വിട്ട വിഡിയോ കാണാം. 

പോര്‍ട്രെയ്റ്റ് മോഡില്‍ ഡെപ്ത് മാപ്പിങ്ങിന് പിടിച്ചെടുക്കുന്ന ഡേറ്റ വിശകലനം ചെയ്താണ് ഇതു സൃഷ്ടിക്കുന്നത്. തത്കാലം സപ്പോര്‍ട്ട് ഐഫോണ്‍ 7പ്ലസ്, 8 പ്ലസ്, X, XS/XS മാക്‌സ് എന്നീ ഫോണുകള്‍ക്കെ ഉള്ളൂവെന്നും പറയുന്നു. ഗൂഗിള്‍ പിക്‌സലിന്റെ ക്യാമറ പോലും സപ്പോര്‍ട്ടു ചെയ്യുന്നതായി ഫെയ്‌സ്ബുക് പറയുന്നില്ല. എങ്ങനെ 3D ഫോട്ടോ സൃഷ്ടിക്കാം എന്നതിനെപ്പറ്റി ഫെയ്‌സ്ബുക് പുറത്തുവിട്ട വിഡിയോ ഇവിടെ കാണാം.

എന്നാല്‍ ഈ ഫീച്ചര്‍, കമ്പനി ഈ വര്‍ഷം മെയ് മാസത്തില്‍ കാണിച്ച 3D വേള്‍ഡ് റീ കണ്‍സ്ട്രക്‌ഷന്റെ അത്ര പുരോഗതി നേടിയതല്ലെന്നും വിമര്‍ശനമുണ്ട്. 3D ഫോട്ടോകള്‍ കാണാന്‍ ഇപ്പോള്‍ സാധിക്കും. എന്നാല്‍ അതു സൃഷ്ടിക്കാനും ഷെയറു ചെയ്യാനുമുള്ള സാധ്യത വരും ആഴ്ചകളില്‍ ഓരോ രാജ്യക്കാര്‍ക്കായി കിട്ടും. കൂടുതല്‍ ഫോണുകളെയും സപ്പോര്‍ട്ട് ചെയ്‌തേക്കും.