ADVERTISEMENT

ജില്ലാ ഷൂട്ടിങ് ചാംപ്യൻഷിപ് തുടങ്ങി
ചേർത്തല∙സെന്റ് മൈക്കിൾസ് കോളജിനു സമീപമുള്ള ജില്ലാ റൈഫിൾ ക്ലബ്ബിൽ ജില്ലാ ഷൂട്ടിങ് ചാംപ്യൻഷിപ് തുടങ്ങി. ജില്ലാ തിരഞ്ഞെടുപ്പ് നിരീക്ഷകനും ഡെറാഡൂൺ ഐജിയുമായ ആനന്ദ് ശങ്കർ ഉദ്ഘാടനം ചെയ്തു. ജില്ലാ റൈഫിൾ ക്ലബ്‌ സെക്രട്ടറി കിരൺ മാർഷൽ, ജില്ല റൈഫിൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ എ.സി. ശാന്തകുമാർ, എസ്.ജോയ്, പി. മഹാദേവൻ, എ.സി.വിനോദ് കുമാർ, ഗോപാലൻ ആചാരി, അവിര തരകൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ഇനങ്ങളിലായി നടന്ന ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ നൂറിലധികം പേർ പങ്കെടുത്തു.

ബോധവൽക്കരണ ക്ലാസ് ഇന്ന്
ആലപ്പുഴ ∙ എസ്എൻഡിപി യൂത്ത് മൂവ്മെന്റ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ ഉണർവ് 2024 ബോധവൽക്കരണ ക്ലാസ് ഇന്ന് രാവിലെ 9.30 മുതൽ വടക്കനാര്യാട് 5471–ാം നമ്പർ ശാഖയുടെ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം. രാകേഷ്, സെക്രട്ടറി വിഷ്ണു സുരേന്ദ്രൻ എന്നിവർ അറിയിച്ചു.

കലാസാഹിത്യ സംഗമം ഇന്ന്
മാരാരിക്കുളം ∙ അക്ഷരസമിതി കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇന്ന് 3ന് മാരാരിക്കുളം പി.കെ.കുഞ്ഞൻപിള്ള സ്മാരക ഹാളിൽ കലാസാഹിത്യ സംഗമം സംഘടിപ്പിക്കും. പ്രഫ.ഡൊമിനിക് പഴമ്പാശേരിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ആർ.ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ബാലസാഹിത്യകാരി ഗിരിജ പ്രദീപ് മുഖ്യാതിഥിയാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com