ADVERTISEMENT

ആലപ്പുഴ ∙ ഭക്തിയുടെ നിറവിൽ തടിച്ചുകൂടിയ ജനങ്ങൾക്ക് മുന്നിൽ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ തെയ്യക്കോലങ്ങൾ കെട്ടിയാടി. ആലപ്പുഴയിൽ ആദ്യമായാണ് പറശ്ശിനിക്കടവ് മുത്തപ്പന്റെ തെയ്യങ്ങൾ കെട്ടി എഴുന്നള്ളിയത്. കൈതവന എരുവംപറമ്പ് ശ്രീ ധർമശാസ്താ ക്ഷേത്ര മൈതാനിയിൽ സേവാസംഘത്തിന്റെ ചുമതലയിൽ ആയിരുന്നു ഭക്തിയും സംസ്കാരവും ചേർന്ന തെയ്യക്കോലങ്ങൾ അവതരിപ്പിച്ചത്.

ശിവനെ അടയാളപ്പെടുത്തി തിരുവപ്പനും മഹാവിഷ്ണുവിനെ അടയാളപ്പെടുത്തി തിരുവപ്പൻ വെള്ളാട്ടവും കോലങ്ങൾ കെട്ടി.ഗണപതിഹോമത്തോടെ ഇന്നലെ പുലർച്ചെ ചടങ്ങുകൾ തുടങ്ങി. രാജു സുന്ദരം ദീപം തെളിച്ചു. ആദ്യം മുത്തപ്പനെ മലയിറക്കി. മുത്തപ്പൻ വെള്ളാട്ടം കെട്ടിയ ശേഷം അന്നദാനം. സന്ധ്യവേലയും കലശം വരവും നടത്തിയ ശേഷം തെയ്യക്കോലങ്ങൾ പുറപ്പെട്ടു. വൈകിട്ട് പള്ളിവേട്ടയും നൃത്തവും നടത്തി. രാത്രി 11.30 ന് അനുഗ്രഹ ദർശനത്തിനു ശേഷം മുത്തപ്പനെ മലയേറ്റി ചടങ്ങുകൾ അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com