ADVERTISEMENT

തളിപ്പറമ്പ്∙ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ അക്രമത്തിൽ പരുക്കേറ്റ യുഡിഎഫ് പ്രവർത്തകരെ സ്ഥാനാർഥി കെ.സുധാകരൻ സന്ദർശിച്ചു. തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ ചികിത്സയി‍ൽ കഴിയുന്ന കോടല്ലൂർ പി.വി.രവീന്ദ്രൻ, കാവുമ്പായി സ്കൂളിലെ യുഡിഎഫ് ബൂത്ത് ഏജന്റായിരുന്ന കെ.കെ.രവീന്ദ്രൻ എന്നിവരെയാണ് സുധാകരൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചത്. ടി.ഒ.മോഹനൻ, വി.പി.അബ്ദുൽ റഷീദ്, മുസ്‍ലീം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com