മഷി പുരട്ടിയ പോളിങ് ഉദ്യോഗസ്ഥരുടെ കൈവിരൽ പൊള്ളി; ഭക്ഷണം കഴിക്കാൻ പോലും കഴിയുന്നില്ല
Mail This Article
×
പയ്യന്നൂർ∙ പോളിങ് ബൂത്തിൽ മഷി പുരട്ടിയ ഉദ്യോഗസ്ഥർ കൈവിരൽ പൊള്ളി ഭക്ഷണം കഴിക്കാൻ പോലും കഴിയാതെ കഷ്ടപ്പെടുന്നു. രാവിലെ മുതൽ സന്ധ്യ വരെ വോട്ടർമാർക്ക് ചെറിയ സ്റ്റിക് കൊണ്ട് മഷി പുരട്ടുമ്പോൾ അത് സ്വന്തം വിരലുകളിലേക്കാണ് പടരുന്നത്. അമിതമായി ആസിഡ് ചേർത്ത മഷിയാണിതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വല്ലാത്ത നീറ്റലാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലരുടെ കൈവിരൽ അറ്റത്ത് പൊട്ടി വെള്ള നിറത്തിലുള്ള ദ്രാവകം പുറത്തേക്കൊഴുകുന്നു. നടുവിരൽ ആയത് കൊണ്ട് ഭക്ഷണം കഴിക്കാനാവുന്നില്ല. ഓഫിസ് ജോലി എങ്ങനെ ചെയ്യുമെന്ന ചിന്തയും ഇവരെ അലട്ടുന്നുണ്ട്. സ്റ്റിക്കിന് പകരം ബ്രഷോ, ഇതേ മഷി നിറച്ച സ്കെച്ച് പേനയോ ആയിരുന്നുവെങ്കിൽ വലിയ പ്രയാസമുണ്ടാകില്ലെന്ന് ജീവനക്കാർ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.