ADVERTISEMENT

പഴയങ്ങാടി∙ മാട്ടൂൽ പഞ്ചായത്തിലെ 141–ാം ബൂത്തിൽ പ്രിസൈഡിങ് ഓഫിസറുടെ കാണാതായ രണ്ട് പവന്റെ സ്വർണമാല തിരിച്ചുകിട്ടി. പ്രിസൈഡിങ് ഓഫിസർ കണ്ടങ്കാളി ഷേണായി സ്മാരക ഗവ.ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകൻ ഒ.കെ.അനിൽകുമാറിന്റെ സ്വർണമാലയാണ് തിരിച്ചുകിട്ടിയത്. രാവിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് മാല നഷ്ടമായത് ശ്രദ്ധയിൽപ്പെട്ടത്. പ്രാഥമിക തിരച്ചിൽ നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. 

പിന്നീട് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്ക് നീങ്ങി. പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പയ്യന്നൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ രജീഷിന് മാല കളഞ്ഞുകിട്ടിയിരുന്നു. ഇയാൾ സ്വർണമാല പഴയങ്ങാടി സ്റ്റേഷനിൽ ഏൽപിച്ചു. എസ്ഐമാരായ കെ.ദാമോദരൻ, ഗോപിനാഥ് എന്നിവർ ഇന്നലെ സ്റ്റേഷനിൽ അനിൽ കുമാറിന് സ്വർണമാല കൈമാറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com