ജനമനസ്സറിയാൻ സ്ഥാനാർഥികൾ
Mail This Article
യുഡിഎഫ്
കാഞ്ഞങ്ങാട് ∙ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ തീരദേശ മേഖലയിൽ പര്യടനം നടത്തി. കുശാൽനഗറിൽ നിന്നു പര്യടനം തുടങ്ങി. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെയും അജാനൂർ പഞ്ചായത്തിലെയും തീരദേശ മേഖലയിലൂടെ സഞ്ചരിച്ച് ചിത്താരി നോർത്തിൽ സമാപിച്ചു. ബല്ലാ കടപ്പുറത്ത് രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണ പൊതുയോഗം എം.കെ.മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
എൽഡിഎഫ്
ചെറുവത്തൂർ ∙ എൽഡിഎഫ് സ്ഥാനാർഥി പയ്യന്നൂർ മണ്ഡലത്തിൽ പര്യടനം നടത്തി. രാമന്തളിയിലെ 17 ശുഹദാക്കളുടെ മഖാം കുറുവന്തട്ട കഴകം പൂമാല ഭഗവതി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ചാണ് സ്ഥാനാർഥി പര്യടനം തുടങ്ങിയത്. എൽഡിഎഫ് നേതാക്കളായ ടി.ഐ. മധുസൂദനൻ എംഎൽഎ, വി.നാരായണൻ, പി.സന്തോഷ്, കെ.വി. ബാബു, പി.വി ദാസൻ എന്നിവരും ഒപ്പമുണ്ടായി.
എൻഡിഎ
കാസർകോട് ∙ എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനി മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. സ്വർഗയിൽ നടന്ന സ്വീകരണ യോഗം ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെ.സതീഷ്ചന്ദ്ര ഭണ്ഡാരി ഉദ്ഘാടനം ചെയ്തു. കാട്ടുകുക്കെ, അഡ്യനടുക്ക, ബേരിപദവ്, കണിയാല, മണ്ഡേകാപ്, കുബണ്ണൂർ, ബന്തിയോട്, ചെറുഗോളി, പ്രതാപ്നഗർ, ജോഡ്കൽ, ചിഗുരുദുപദവ്, ഹൊസങ്കടി, കുഞ്ചത്തൂർ എന്നിവിടങ്ങളിൽ പര്യടനം നടത്തി.