ആസ്റ്റർ മിംസ് ഡയറക്ടർ യു. ബഷീറിന്റെ പിതാവ് ആലിക്കുട്ടി ഹാജി അന്തരിച്ചു
Mail This Article
×
കോഴിക്കോട് ∙ ആസ്റ്റർ മിംസ് ഡയറക്ടർ യു. ബഷീറിന്റെ പിതാവും ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ ഭാര്യാ പിതാവുമായ എടത്തിൽ പുതിയെടുത്ത് ആലിക്കുട്ടി ഹാജി (96) അന്തരിച്ചു. കോഴിക്കോട് മൂരിയാട് ഭാരത് സോമിൽ സ്ഥാപകനും പ്രമുഖ ടിംബർ വ്യാപാരിയുമായിരുന്നു. തണൽ സ്ഥാപകൻ, എലമങ്കൽ ജുമാമസ്ജിദ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
മക്കൾ: കെ.പി. അഹമ്മദ് കുട്ടി, റംല, കദിയക്കുട്ടി, നഫീസ, റസിയ, യു. ബഷീർ, നസീറ. മരുമക്കൾ: മിംസ് ഡയറക്ടർ ഡോ. പി. എം. ഹംസ, അഡ്വ. മായിൻ, കിനാക്കൂൽ ഖാലിദ്, ഡോ. ആസാദ് മൂപ്പൻ, കെ.പി. ഷരീഫ, പി.കെ. റഹിയ, പരേതനായ ഡോ. കെ.കെ. മൊയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.