കോഴിക്കോട് ജില്ലയിൽ ഇന്ന് (22-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
സൗജന്യ ശിൽപശാല: കോഴിക്കോട്∙ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളെ കുറിച്ച് സിജി ക്യാംപസിൽ 24ന് രാവിലെ 10 മുതൽ ഉച്ചവരെ സൗജന്യ ശിൽപശാല. പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് പങ്കെടുക്കാം. www.cigi.org/page/events, 8086664004.
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 8 മുതൽ 5 വരെ കക്കോടി കണ്ടിയിൽ താഴം, പടിഞ്ഞാറ്റുമുറി, കൈതമോളിത്താഴം, തിരുവമ്പാടി, കൊടക്കാട്ടുപാറ.
∙ 8 – 5:30: നടക്കാവ് പൊലീസ് സ്റ്റേഷൻ പരിസരം, നടക്കാവ് ക്രോസ് റോഡ്, പിഎംജി ഓഫിസും പരിസരവും.
∙ 8:30 – 3: കൊടുവള്ളി ജനതാ റോഡ്, ചെറ്റക്കടവ് ട്രാൻസ്ഫോമർ, ഉണ്ണികുളം
∙ 9 – 2: ചക്കിട്ടപാറ പറമ്പൽ പന്നിക്കോട്ടൂർ ട്രാൻസ്ഫോമർ പരിധിയിൽ.
∙ 9 – 5: അത്തോളി പുത്തഞ്ചേരി സ്കൂൾ പരിസരം.
ഇന്നർ എൻജിനീയറിങ്
കോഴിക്കോട്∙ ഈശ ഫൗണ്ടേഷന്റെ ഇന്നർ എൻജിനീയറിങ് പ്രോഗ്രാം 24 മുതൽ 30 വരെ രാവിലെയും വൈകിട്ടും 6 മുതൽ 9 വരെ വെസ്റ്റ്ഹിൽ കാശിമഠത്തിൽ നടക്കും. 94959 67390
ഫുട്ബോൾ
കോഴിക്കോട് ∙ കാലിക്കറ്റ് യൂണിവേഴ്സിറ്റി എക്സ് ഫുട്ബോളേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്താൻ കോട്ടൂളി ഫ്ലഡ്ലിറ്റ് ടർഫ് ഗ്രൗണ്ടിൽ മേയ് 6, 7 തീയതികളിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തും. 2014 ജനുവരി 1 നു ശേഷം ജനിച്ച കുട്ടികൾക്കായി പങ്കെടുക്കാം. 9447833052.