ആർഎംപി നേതാക്കളെ ആക്രമിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
Mail This Article
×
വടകര ∙ സഹോദരങ്ങളായ ആർഎംപി നേതാക്കളെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകനായ കല്ലാമല പുതിയോട്ടും കണ്ടി അതുൽ രാജിനെ (28) ചോമ്പാൽ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമുണ്ട വയലിൽ രോഷൻ, രതുൻ എന്നിവരെ കഴിഞ്ഞ വിഷു ദിനത്തിൽ ചിറയിൽ പീടികയിൽ വച്ച് ആക്രമിച്ച കേസിലാണ് അറസ്റ്റ്. തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ ഒട്ടിച്ച ശേഷം ബൈക്കിൽ വന്ന ഇരുവരെയും കാത്തു നിന്ന് ആക്രമിച്ചെന്നാണ് കേസ്. പ്രതിയെ റിമാൻഡ് ചെയ്തു. ഈ കേസിൽ 2 പേരെ കൂടി പിടികിട്ടാനുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.