ADVERTISEMENT

കോഴിക്കോട്∙ ഹീമോഫീലിയ സൊസൈറ്റി കാലിക്കറ്റ്‌ ചാപ്റ്റർ, ദേശീയ ആരോഗ്യ ദൗത്യം, കോഴിക്കോട് മെഡിക്കൽ കോളജ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ഹീമോഫീലിയ ദിനാചരണം സാഹിത്യകാരനും കവിയുമായ പി.കെ.ഗോപി ഉദ്ഘാടനം ചെയ്തു. ഹീമോഫിലിയ സൊസൈറ്റി കാലിക്കറ്റ്‌ ചാപ്റ്റർ രജത ജൂബിലിയോട് അനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീറിന്റെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നായി മൂന്നുറോളം ഹീമോഫിലിയ ബാധിതരും കുടുംബങ്ങളും പങ്കെടുത്ത ചടങ്ങിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എൻ.അശോകൻ, ഡെന്റൽ കോളജ് പ്രിൻസിപ്പൽ ഡോ. സൗമിത്രൻ, സിആർസി കോഴിക്കോട് ഡയറക്ടർ ഡോ. റോഷൻ ബിജ്‌ലി, യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം.കെ.ജയരാജ്‌, എച്ച്എഫ്ഐ സൗത്ത് റീജിയണൽ കൗൺസിൽ ചെയർമാൻ ജിമ്മി മാനുവൽ, കോഴിക്കോട് മെഡിക്കൽ കോളജിലെ പീഡിയാട്രിക് എച്ച്ഒഡി ഡോ. വിജയകുമാർ, പാത്തോളജി വിഭാഗം മേധാവി ഡോ. എൻ.കെ.സുചിത്ര, ആശാധാര മലപ്പുറം നോഡൽ ഓഫീസർ ഡോ. മുഹമ്മദ്‌ ഫൈസൽ, സിആർസി കോഴിക്കോട് റീഹാബിലിറ്റേഷൻ ഓഫിസർ ഡോ. പി.വി.ഗോപിരാജ്, ഡോ. ടി.ആർ.നിഷ, ഡോ. ജിഷ ബായ്, എച്ച്എഫ്ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ഡോ. അനുപമ പട്ട്യേരി, കാലിക്കറ്റ്‌ ചാപ്റ്റർ സെക്രട്ടറി വി.പി.സാദിഖ് എന്നിവർ പങ്കെടുത്തു.

കേരളത്തിലെ വിവിധ ഹീമോഫീലിയ സൊസൈറ്റി ചാപ്റ്ററുകളെ പ്രതിനിധീകരിച്ച് കെ.പ്രഭാകരൻ (അങ്കമാലി), ഡോ. പി.എം.ഫിറോസ് (കുന്നംകുളം), മുഹമ്മദ്‌ തയ്യിബ് (കണ്ണൂർ), വസന്ത ദിലീപ് (കൊല്ലം), അമൽ പ്രതാപ് (കോട്ടയം), സജീവ് കുമാർ (തിരുവനന്തപുരം) എന്നിവരും പങ്കെടുത്തു. കോഴിക്കോട് ചാപ്റ്റർ പ്രസിഡന്റ്‌ ഡോ. വി.ടി.അജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നാഷനൽ ഹെൽത്ത് മിഷൻ കോഴിക്കോട് ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ ഡോ. സി.കെ.ഷാജി സ്വാഗതം പറഞ്ഞു. ചാപ്റ്റർ ജോയിന്റ് സെക്രട്ടറി റുസിലാബി നന്ദി പ്രകാശിപ്പിച്ചു.

ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് പത്തൊളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹീമോഫീലിയ നിർണയ പരിശോധനയായ ഫാക്ടർ അസ്സെ ടെസ്റ്റ്‌ സൗജന്യമായി നടത്തി. തുടർന്ന് നടന്ന ഹീമോഫീലിയ സൊസൈറ്റി ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ - വി.ടി.അജിത് കുമാർ, വൈസ് പ്രസിഡന്റ്മാർ – ഡോ. ഹിത ദിൽജിത്, ഡോ. അനുപമ, സെക്രട്ടറി - വി.പി.സാദിഖ്‌, ജോയിന്റ് സെക്രട്ടറി – റുസിലാബി, ട്രഷറർ - കെ.ഷിബു പ്രസാദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com