ADVERTISEMENT

ഭൂമി തരംമാറ്റൽ സെമിനാർ 2ന്
∙കേരളത്തിലെ ലക്ഷക്കണക്കിനു ഭൂവുടമകൾ അനുഭവിക്കുന്ന ഭൂമി തരംമാറ്റൽ പ്രശ്നങ്ങൾക്ക് പരിഹാരമായി മനോരമ സമ്പാദ്യത്തിന്റെ നേതൃത്വത്തിൽ സെമിനാർ മേയ് 2ന് വൈകിട്ട് 3ന് കോഴിക്കോട് മലയാള മനോരമ ഓഫിസിലെ ഓഡിറ്റോറിയത്തിൽ നടക്കും. അപേക്ഷ നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അപേക്ഷ വേഗം തീർപ്പാക്കി കിട്ടാനുള്ള വഴികൾ, ഫീസിൽ കുറവ് ലഭിക്കാനുള്ള മാർഗങ്ങൾ, അകാരണമായി നിരസിച്ച അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നതിനുള്ള നടപടികൾ, തെറ്റായി അടച്ച അധിക ഫീസ് തിരികെ കിട്ടാനുള്ള പോംവഴി തുടങ്ങി ഭൂമി തരം മാറ്റൽ സംബന്ധിച്ച എല്ലാ വിവരങ്ങളും സെമിനാറിൽനിന്ന് അറിയാം.

കേരള ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും അഭിഭാഷകനായ അഡ്വ. അവനീഷ് കോയിക്കരയാണ് സെമിനാർ നയിക്കുന്നത്. ഭൂവുടമകൾ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, ആധാരം എഴുത്തുകാർ, ലാൻഡ് സർവേയർമാർ, ആർക്കിടെക്ട്സ്, ബിൽഡേഴ്സ്, അഭിഭാഷകർ, സർക്കാർ ഉദ്യോഗസ്ഥർ, സംരംഭകർ തുടങ്ങി ആർക്കും പങ്കെടുക്കാം.

ആദ്യ 100 പേർക്ക് 100 രൂപ അടച്ചും പിന്നീടുള്ള 50 പേർക്ക് 280 രൂപ അടച്ചും സെമിനാറിൽ പങ്കെടുക്കാം. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് 280 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാഗസിൻ ഒരു വർഷത്തേക്ക് തപാലിൽ ലഭിക്കും. സെമിനാറിൽ പങ്കെടുക്കാനുള്ള ഗേറ്റ് പാസ് വാട്സാപ്പിൽ അയച്ചു തരും.

ഇത് കിട്ടുന്നവർ 2.30ന് തന്നെ ഓഡിറ്റോറിയത്തിൽ പ്രവേശിക്കണം.  പേര് വാട്സാപ് ചെയ്യുന്ന എല്ലാവർക്കും നേരിട്ട് സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കും.  സെമിനാറിൽ പങ്കെടുക്കാൻ 99473 15453 എന്ന നമ്പറിലേക്ക് പേര് വാട്സാപ് സന്ദേശം അയയ്ക്കുക. അപ്പോൾ ലഭിക്കുന്ന നിർദേശം പാലിച്ച് സെമിനാറിൽ പങ്കെടുക്കാം.

തെങ്ങുകയറ്റം: ആളെ കിട്ടാൻ  കോൾ സെന്റർ
കോഴിക്കോട് ∙ തേങ്ങ പറിക്കാൻ ആളെ കിട്ടാനില്ലെന്ന കർഷകരുടെ പരാതിക്ക് ഒരു പരിധി വരെ പരിഹാരം കാണാൻ നാളികേര വികസന ബോർഡ് ചങ്ങാതിക്കൂട്ടം കോൾ സെന്റർ ആരംഭിച്ചു. 94471 75999 എന്ന നമ്പറിൽ വിളിക്കുകയോ വാട്സാപ് സന്ദേശം അയയ്ക്കുകയോ ചെയ്യാം. ഹലോ നാരിയൽ കോൾ സെന്ററിന്റെ നമ്പറിൽ വിളിച്ചു വിളവെടുപ്പ്, തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, മരുന്നു തളി, രോഗകീട നിയന്ത്രണം, കൃത്രിമ പരാഗണം തുടങ്ങിയ സേവനങ്ങൾ കേര കർഷകർക്ക് പ്രയോജനപ്പെടുത്താം. 

കർമനിരതരായി സേവനം ചെയ്യാൻ തയാറായിട്ടുള്ള തെങ്ങു കയറ്റക്കാർക്കു കോൾ സെന്ററിൽ റജിസ്റ്റർ ചെയ്യാം. നാളികേര വികസന ബോർഡിന്റെ കേര സുരക്ഷ ഇൻഷുറൻസ് പദ്ധതി പ്രകാരം തെങ്ങുകയറ്റക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. പരമാവധി 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയാണു നൽകുന്നത്. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണു പ്രവർത്തന സമയം.

അവധിക്കാല കംപ്യൂട്ടർ കോഴ്സ്
കോഴിക്കോട് ∙ കേരള സർവോദയ സംഘം ഗാന്ധി ആശ്രമത്തിൽ നടത്തുന്ന അവധിക്കാല കംപ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8138000444.
സൗജന്യ വെക്കേഷൻ ക്ലാസ് 
കോഴിക്കോട് ∙ അടുത്ത വർഷം ജവാഹർ നവോദയ സ്കൂളിലേക്കും സൈനിക സ്കൂളിലേക്കും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി വെസ്റ്റ്ഹിൽ ചുങ്കം ദേവരാജൻ മാസ്റ്റർ അക്കാദമിയിൽ സൗജന്യ വെക്കേഷൻ ക്ലാസ് നൽകുന്നു. ഈ വർഷം 5–ാം ക്ലാസിലേക്കും 8–ാം ക്ലാസിലേക്കും ജയിച്ച, സർക്കാർ അംഗീകൃത സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. 9349934950

തോൾ സന്ധി  ശസ്ത്രക്രിയ ക്യാംപ് ഇന്ന്
കോഴിക്കോട്∙ ജിഎംസി ഓർത്തോ ഫൗണ്ടേഷൻ ഹോസ്പിറ്റലിൽ സൗജന്യ സമ്പൂർണ തോൾ സന്ധി താക്കോൽദ്വാര ശസ്ത്രക്രിയ ക്യാംപ് ഇന്നു നടത്തും. ഇൻഡോ കൊറിയൻ ഓർത്തോപീഡിക് ഫൗണ്ടേഷനും പ്രഫ. പി.കെ.സുരേന്ദ്രൻ മെമ്മോറിയൽ എജ്യുക്കേഷൻ ഫൗണ്ടേഷനും ചേർന്നു നടത്തുന്ന വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടത്തുന്ന ക്യാംപിൽ  തിരഞ്ഞെടുക്കപ്പെട്ട രോഗികൾക്കു സൗജന്യമായി ശസ്ത്രക്രിയ ചെയ്തു കൊടുക്കും. 

നൃത്താങ്കൺ 2024 നാളെ
കോഴിക്കോട്∙ ലോക നൃത്ത ദിനത്തോട് അനുബന്ധിച്ച്  ചാലപ്പുറം കേസരി ഹാളിൽ കഥക് നൃത്തത്തിനു പ്രാധാന്യം നൽകി 30 നർത്തകർ ചേർന്നു നടത്തുന്ന നൃത്താവിഷ്കാരം- 'നൃത്താങ്കൺ 2024 നാളെ വൈകിട്ട് 5ന് അരങ്ങേറും.

ആർട് ഓഫ് ലിവിങ്
കോഴിക്കോട്∙ ആർട് ഓഫ് ലിവിങ് തളി ജ്ഞാനക്ഷേത്രത്തിൽ മേയ് 1ന് വൈകിട്ട് 5ന് രാജ്യാന്തര സുമേരു സന്ധ്യ ഗായകൻ രജി സദാനന്ദന്റെ സത്‌സംഗും ഭജൻസന്ധ്യയും നടക്കും. 9447537624

ഗോകുലം കേരള എഫ്സി അക്കാദമി ശിൽപശാല നാളെ
കോഴിക്കോട് ∙ ഗോകുലം കേരള എഫ്സി ചെന്നൈയിൽ തുടങ്ങുന്ന എലൈറ്റ് റസിഡൻഷ്യൽ അക്കാദമിയിലേക്കു പ്രവേശനം തേടുന്ന കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ശിൽപശാല നാളെ രാവിലെ 11 മുതൽ 3 വരെ ഗോകുലം മാളിൽ നടക്കും. ഫോൺ: 9447232232

ഡ്രൈവിങ്  ടെസ്റ്റ് അപേക്ഷ
വടകര ∙ ഡ്രൈവിങ് ടെസ്റ്റ് അപേക്ഷ പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവി‍ൽ ടെസ്റ്റ് സ്ലോട്ട് അനുസരിച്ച് തീയതി കിട്ടിയവരെ മേയ് 1 മുതൽ ടെസ്റ്റിന് പരിഗണിക്കില്ലെന്ന് ആർടിഒ അറിയിച്ചു. മേയ് 1 മുതൽ ടെസ്റ്റിന് നേരത്തേ തീയതി ലഭിച്ചവർ മുഴുവൻ പുതുതായി തീയതി എടുക്കണം. നാളെ മുതൽ സാരഥി സൈറ്റിൽ ഇതിനുള്ള സൗകര്യമുണ്ടാകും.

വൈദ്യുതി മുടക്കം
∙ നാളെ പകൽ 9 – 5  ചാലിയം മാർക്കറ്റ്, ചാലിയം ബീച്ച്, ലൈറ്റ് ഹൗസ്, ചാലിയം ഫിഷറീസ്, തൈക്കടപ്പുറം.
∙ 8 – 5  കട്ടാങ്ങൽ ഏരിമല, തേവർവട്ടം. നരിക്കുനി ഹൈസ്കൂൾ പരിസരം, ചെങ്ങോട്ടുപൊയിൽ. കോവൂർ പൂങ്കാവനം, ലെപ്രസി ആശുപത്രി പരിസരം. 
∙ 8 – 11 കട്ടാങ്ങൽ കല്ലിടുമ്പിൽ, തെക്കമ്പലം, വേങ്ങേരി മഠം, കോരൻ കുളങ്ങര, നെച്ചൂളി.
∙ 8 – 2 കൊയിലാണ്ടി നോർത്ത് ചിറ്റാരി, മരുതൂർ, മൂഴിക്കൽ മീത്തൽ, കുന്നത്തു മീത്തൽ, കാവുംവട്ടം.  സൗത്ത് കൊടുവള്ളി, മോഡേൺ ബസാർ, കെടേക്കുന്ന്.
∙ 7 – 12  മേലടി മൂലംതോട്, തേവർമഠം.
∙ 10 – 2  മേലടി കൊയിലേരി മുക്ക്, നാഗതൊടി മുക്ക്, പാലേരി മുക്ക്.
∙ 7 – 3 കൂമ്പാറ കൂട്ടക്കരപമ്പ്, കൂട്ടക്കര, മാങ്കയം, ഹീവൻ കൂൾ, കുന്തംചാരി, മരഞ്ചാട്ടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com