മലപ്പുറം ജില്ലയിൽ ഇന്ന് (18-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
പെരുവള്ളൂരിൽ വാഹനത്തിൽ ജലവിതരണം 24 മുതൽ
തേഞ്ഞിപ്പലം ∙ പെരുവള്ളൂർ പഞ്ചായത്തിൽ വരൾച്ച ബാധിത മേഖലകളിലെ വീട്ടുകാർക്ക് 24 മുതൽ വാഹനങ്ങളിൽ വെള്ളം എത്തിക്കാൻ നീക്കം. ജല വിതരണത്തിന് വാഹന ഉടമകളിൽനിന്ന് ടെൻഡർ ക്ഷണിച്ചു. 23ന് ഭരണസമിതി ചേർന്ന് ടെൻഡർ ഉറപ്പിക്കാനാണ് തീരുമാനം. പഞ്ചായത്തിൽ ജലവിതരണം വൈകുന്നതിന് എതിരെ എൽഡിഎഫ് പ്രതിഷേധം ഉയർത്തിയിരുന്നു. ജലവിതരണത്തിന് കലക്ടർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് പഞ്ചായത്ത് ടെൻഡർ നടപടികളിലേക്ക് കടന്നത്. 24 മുതൽ പഞ്ചായത്തിലെ 19 വാർഡുകളിലെ വീട്ടുകാർക്കും ജല അതോറിറ്റിയുടെ ചേളാരി സംഭരണിയിൽനിന്ന് വെള്ളം വാഹനങ്ങളിൽ എത്തിച്ച് വിതരണം നടത്തും.
പൂക്കോട്ടൂർ ഹജ് ക്യാംപ് 20, 21 തീയതികളിൽ
മലപ്പുറം ∙ അബ്ദുസ്സമദ് പൂക്കോട്ടൂർ നേതൃത്വം നൽകുന്ന പൂക്കോട്ടൂർ ഹജ് ക്യാംപ് 20, 21 തീയതികളിൽ നടക്കും. 9633838288, 9847844949.
വൈദ്യുതി മുടങ്ങും
ഇന്ന് 9 മുതൽ 4.30 വരെ കൊറ്റിക്കുന്ന് ട്രാൻസ്ഫോമറിനു കീഴിൽ വൈദ്യുതി മുടങ്ങും.