പാണ്ടിക്കാട്ടെ തീപിടിത്തം: ഫൊറൻസിക് പരിശോധന
Mail This Article
×
പാണ്ടിക്കാട്∙ പഞ്ചായത്തിന്റെ മരാട്ടപ്പടിയിലെ മിനി എംസി എഫിലുണ്ടായ തീപിടിത്തം ഫൊറൻസിക് വിഭാഗം പരിശോധന നടത്തി. കഴിഞ്ഞ 20ന് രാത്രിയാണ് മിനി എംസിഎഫിലെ മാലിന്യത്തിൽ തീപിടിത്തമുണ്ടായത്. പഞ്ചായത്തിലെ ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിച്ചുവച്ച മാലിന്യമാണ് പൂർണമായും കത്തിനശിച്ചത്.
അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മലപ്പുറം ഫൊറൻസിക് വിഭാഗത്തിലെ അനൂപ്, ഇസ്ഹാഖ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. പാണ്ടിക്കാട് എസ് ഐ സതീഷ്കുമാറും ഒപ്പമുണ്ടായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.