അവധിക്കാലത്ത് കുട്ടികളെ തേടിയെത്തും മാഷിന്റെ കത്ത്
Mail This Article
×
പെരിന്തൽമണ്ണ ∙ അവധിക്കാലത്ത് തന്റെ ക്ലാസിലെ 38 കുട്ടികൾക്കും കത്തെഴുതുകയാണ് കുറുവ യുപി സ്‌കൂളിലെ അധ്യാപകൻ ഷഫീഖ്. അവധിക്കാല വിശേഷങ്ങൾ ചോദിച്ചറിഞ്ഞും പങ്കുവച്ചുമാണ് പോസ്‌റ്റ് കാർഡിൽ കത്തയയ്ക്കുന്നത്. സ്വന്തം മേൽവിലാസത്തിൽ പോസ്‌റ്റ്മാൻ കത്ത് വീട്ടിലെത്തിച്ചപ്പോൾ പല കുട്ടികൾക്കും കൗതുകവും അഭിമാനവും. പലരും പോസ്‌റ്റ്കാർഡ് ആദ്യമായി കാണുകയായിരുന്നു.
പാഠഭാഗത്തെ കത്തെഴുത്തും തപാൽ സംവിധാനവും പരിചയപ്പെടുത്തുക കൂടിയായിരുന്നു കത്തെഴുത്തിന്റെ ലക്ഷ്യമെന്ന് ഷഫീഖ് പറയുന്നു. കുറുവ എയുപി സ്‌കൂളിലെ നാലാം ക്ലാസ് അധ്യാപകനാണ് തുളുവത്ത് ഷഫീഖ്. പാട്ടുപാടിയും ചുവടു വച്ചും മറ്റുമുള്ള വ്യത്യസ്‌ത അധ്യാപന ശൈലിയിലൂടെ ഷഫീഖ് മുൻപ് തന്നെ ശ്രദ്ധേയനാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.