ADVERTISEMENT

മഞ്ചേരി∙ സ്വർഗത്തിൽനിന്ന് ഉമ്മ അനുഗ്രഹിച്ചിട്ടുണ്ടാകും. ശബാബിൻ സാദത്തിനു ഫിസിക്സിൽ മിന്നുംവിജയം. മാതാവിന്റെ കബറിടത്തിൽ മണ്ണുവാരിയിടാൻ കാത്തുനിൽക്കാതെ, പരീക്ഷാ ഹാളിൽ നിറകണ്ണോടെ ആയിരുന്നു എസ്എസ്എൽസി ഫിസിക്സ് പരീക്ഷയ്ക്ക്  ശബാബിൻ എത്തിയത്. ഫലം വന്നപ്പോൾ 5 ഫുൾ എ പ്ലസ് ലഭിച്ചതിൽ ഫിസിക്സ് ഉൾപ്പെട്ടു.

മാർച്ച് 14ന് ആയിരുന്നു ഉമ്മ വട്ടപ്പാറ രഹ്നയുടെ മരണം. പ്രസവത്തെത്തുടർന്നാണ് മഞ്ചേരി സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. പിറ്റേദിവസം 9.30ന് ആയിരുന്നു കബറടക്കം. ഫിസിക്സ് പരീക്ഷ തുടങ്ങുന്നതും ഇതേ സമയത്തായിരുന്നു. ഉമ്മയെ അന്ത്യയാത്രയാക്കുന്നതിനു മുൻപേ പരീക്ഷയ്ക്കു പോകുന്നത് മനസ്സിനെ ഉലച്ചു.

ആദ്യം പരീക്ഷ എഴുതുന്നില്ലെന്ന്  പറഞ്ഞു. വാർഡ് കൗൺസിലർ യാഷിക് മേച്ചേരിയും സ്കൂൾ അധ്യാപകരും പരീക്ഷയെഴുതണമെന്ന് ആവശ്യപ്പെട്ടു. മയ്യത്ത് നമസ്കരിച്ചു നേരെ എച്ച്എംവൈഎച്ച്എസി പരീക്ഷാ ഹാളിലെത്തി. വിങ്ങുന്ന മനസ്സോടെ അറിയാവുന്ന ഉത്തരങ്ങൾ കുറിച്ചിട്ടു. പരീക്ഷാ ഹാൾ വിടുന്നതു വരെ യാഷിക് സ്കൂളിൽ കാത്തിരുന്നു. ഇന്നലെ ഫലം വന്നപ്പോൾ കോഴിക്കോട് ബന്ധു വീട്ടിലായിരുന്നു. ഉമ്മയുടെ അനുഗ്രഹമാണ് വിജയത്തിനു പിന്നിലെന്ന് ശബാബിൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com