ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങൾ ഒരുക്കാൻ ആം ആദ്മി പാർട്ടിയുടെ ‘വാർ റൂം’ പ്രവർത്തനം തുടങ്ങി. ഡിഡിയു മാർഗിലെ എഎപി ആസ്ഥാനത്ത് സജ്ജമാക്കിയ വാർ റൂം പാർട്ടിയുടെ മുതിർന്ന നേതാവ് ഗോപാൽ റായ് ഉദ്ഘാടനം ചെയ്തു. പ്രചാരണം ഏകോപിപ്പിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും 12 സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. വാർ റൂം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇവരാണ് എഎപിയുടെ പ്രചാരണ തന്ത്രങ്ങൾക്കു നേതൃത്വം നൽകുക. 

ഡൽഹിയിൽ എഎപിയും കോൺഗ്രസും സഖ്യത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആകെയുള്ള 7 സീറ്റിൽ 4 സീറ്റിൽ എഎപിയും 3 സീറ്റിൽ കോൺഗ്രസുമാണ് ജനവിധി തേടുന്നത്. മേയ് 25നാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്. എഎപി മത്സരിക്കുന്ന ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, വെസ്റ്റ് ഡൽഹി, ന്യൂഡൽഹി മണ്ഡലങ്ങളിലെ പ്രചാരണം ഊർജിതമാക്കാൻ ഓരോ മണ്ഡലത്തിലും പ്രത്യേകം കോ–ഓർഡിനേറ്റർമാരെ നിയമിച്ചതായി ഗോപാൽ റായ് അറിയിച്ചു.  

വീടുകൾ കയറിയുള്ള പ്രചാരണം, മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന്റെ അറസ്റ്റിനെതിരെ ജനവികാരം ഉണർത്താനുള്ള ‘സങ്കൽപ് സഭ’ എന്നിവയ്ക്കും എഎപി തുടക്കമിട്ടിട്ടുണ്ട്. സ്ഥാനാർഥികളുടെ നാമനിർദേശ പത്രികാ സമർപ്പണം നാളെ ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com