ADVERTISEMENT

ഒലവക്കോട് ∙ പൂക്കാരത്തോട്ടത്തിലേയും പരിസര പ്രദേശങ്ങളിലെയും ശുദ്ധജല വിതരണം സുഗമമാക്കാൻ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കും.ഇതിനായി നഗരസഭ 3.93 ലക്ഷം രൂപ അനുവദിച്ചു. വേനൽ കാഠിന്യം പരിഗണിച്ചാണു നടപടി. കാലപ്പഴക്കം ചെന്ന പൈപ്പ് ലൈൻ ഇടയ്ക്കിടെ പൊട്ടി ശുദ്ധജലം മുടങ്ങുന്നതു പതിവായതോടെ ജനം ദുരിതത്തിലായിരുന്നു. പ്രദേശത്തെ നാനൂറോളം വീട്ടുകാർക്കു ദാഹജലം എത്തിക്കാനാണ് അടിയന്തര ഇടപെടലെന്ന് നഗരസഭാംഗം മുഹമ്മദ് ബഷീർ പറഞ്ഞു. പ്രവൃത്തിക്ക് അധ്യക്ഷ പ്രമീളാ ശശിധരൻ മുൻകൂർ അനുമതി നൽകി. കനാൽ പ്രവൃത്തിക്കിടെയാണു പ്രദേശത്തെ പൈപ്പ് ലൈൻ തുടർച്ചയായി പൊട്ടിത്തുടങ്ങിയത്.

അറ്റകുറ്റപ്പണി നടത്താൻ ജല അതോറിറ്റി ശ്രമിച്ചെങ്കിലും പൈപ്പിന്റെ കാലപ്പഴക്കം തടസ്സമായി. തുടർന്നാണു പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നത്. പ്രവൃത്തി ഉടൻ ആരംഭിക്കും. നിലവിൽ റോഡരികിലൂടെ താൽക്കാലിക പൈപ്പ് ലൈൻ ഇട്ടാണു പ്രദേശത്തേക്ക് ശുദ്ധജലം എത്തിക്കുന്നത്. പൂക്കാരത്തോട്ടം, പുളിഞ്ചോട്, ആശാരിപ്പൊറ്റ, പമ്പ് എൻജിൻ റോഡ് പ്രദേശത്തെ വീട്ടുകാർക്കുള്ള ശുദ്ധജല വിതരണം സുഗമമാക്കാനാണു നടപടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com