സ്ഥാനാർഥികളുടെ പര്യടനം തുടരുന്നു
Mail This Article
പത്തനംതിട്ട ∙ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പര്യടനം ചമ്പക്കര പള്ളിപ്പടിയിൽ നിന്ന് ആരംഭിച്ചു. യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ് ഉദ്ഘാടനം ചെയ്തു. പര്യടനം കുത്രപ്പള്ളി, കറുകച്ചാൽ, പള്ളിക്കത്തോട്, എരുമത്തല, കുറ്റത്തെക്കേൽ, ചിറക്കടവ് അമ്പലം, പേട്ട കവല തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി കാഞ്ഞിരപ്പള്ളി ടൗണിൽ അവസാനിച്ചു.
എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക്ക് അടൂർ മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ പന്തളം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പര്യടനം കേരളാ കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി.പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. പള്ളിക്കൽ ,കടമ്പനാട്, ഏറത്ത്, ഏഴംകുളം, അടൂർ നഗരസഭ, കൊടുമൺ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് ഐക്കാട് ഗാന്ധിസ്മാരകത്തിൽ സമാപിച്ചു.
എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണി ചിറ്റാർ മണ്ഡല പര്യടനം നടത്തി. ആങ്ങമൂഴിയിൽ നടത്തിയ റോഡ് ഷോ ബിജെപി ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു. സീതത്തോട്, വയ്യാറ്റുപുഴ, ചിറ്റാർ, തണ്ണിത്തോട്, തേക്കുംതോട്, എലിമുള്ളുംപ്ലാക്കൽ, വെട്ടൂർ, മലയാലപ്പുഴ തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മൈലപ്ര ടൗണിൽ സമാപിച്ചു.