പത്തനംതിട്ട ജില്ലയിൽ ഇന്ന് (25-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഗെസ്റ്റ് അധ്യാപകർ
പന്തളം ∙ എൻഎസ്എസ് ട്രെയിനിങ് കോളജിൽ ജ്യോഗ്രഫി എജ്യുക്കേഷൻ, ഇംഗ്ലിഷ് എജ്യുക്കേഷൻ ഗെസ്റ്റ് അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 6ന് മുൻപായി അപേക്ഷ സമർപ്പിക്കണം.
പന്തളം ∙ എൻഎസ്എസ് കോളജിൽ ജ്യോഗ്രഫി, പൊളിറ്റിക്കൽ സയൻസ് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ മേയ് 6ന് നാലിന് മുൻപ് അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റ എന്നിവ ഓഫിസിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
സൗജന്യ ആരോഗ്യ പരിശോധന സ്റ്റാൾ
ഇളകൊള്ളൂർ ∙ അതിരാത്രം വേദിയിൽ വടശേരിക്കര ശ്രീ അയ്യപ്പ മെഡിക്കൽ കോളജിന്റെ നേതൃത്വത്തിൽ സൗജന്യ ആരോഗ്യ പരിശോധന സ്റ്റാൾ തുറന്നു. ക്ഷേത്രം ദേവസ്വം പ്രസിഡന്റ് കെ.സരോജ് കുമാർ ഉദ്ഘാടനം ചെയ്തു. വിഷ്ണു മോഹൻ, പി.വി.ഹരികുമാർ, ഡോ.ആൽബിനോ, സ്റ്റാഫ് നഴ്സുമാരായ ശ്രീലക്ഷ്മി, റിജോണ, പിആർഒ അശ്വിൻ, ശശിധരൻ നായർ, ബിനുകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
നേത്ര ക്യാംപ്
ആറാട്ടുപുഴ ∙ എൻഎസ്എസ് 1720–ാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാംപ് കരയോഗം മന്ദിരത്തിൽ 28ന് 10ന് നടക്കും. ചെങ്ങന്നൂർ എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് പാർഥസാരഥി ആർ. പിള്ള അധ്യക്ഷത വഹിക്കും.