ADVERTISEMENT

പാലോട്∙ വേനൽമഴ ലഭിച്ചിട്ടും രക്ഷിയില്ലാതെ മലയോര മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായി.വാമനപുരം നദിയിൽ ജലം ഗണ്യമായി കുറഞ്ഞു ഒഴുക്ക് നിലച്ചു മലിനജലം ആയതും മറ്റ് ഗ്രാമീണ ജലാശയങ്ങൾ വറ്റിവരണ്ടതും കാരണം നാട്ടുകാർ വെള്ളത്തിനായി നെട്ടോട്ടത്തിലാണ്. വേനൽമഴയെ തുടർന്ന് കിണറുകളിൽ ഉണ്ടായിരുന്ന വെള്ളംകൂടി വറ്റിപ്പോയതായി നാട്ടുകാർ പറയുന്നു.നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, പനവൂർ, ആനാട് പഞ്ചായത്തുകൾ പൂർണമായും ജലക്ഷാമത്തിന്റെ പിടിയിലാണ്. പലരും ബോട്ടിൽ വെള്ളം വാങ്ങിയാണ് ഉപയോഗിക്കുന്നത്.

ആദിവാസി മേഖലയിലെ സ്ഥിതി രൂക്ഷമാണ്. പെരിങ്ങമ്മല വിട്ടിക്കാവ് മേഖലയിൽ വനാന്തരത്തിൽ നിന്ന് പൈപ്പിട്ടാണ് വെള്ളം കൊണ്ടു വരുന്നത്. ഇതാകട്ടെ മിക്കദിവസവും കാട്ടാനകൾ ചവിട്ടി പൊട്ടിക്കും. കാട്ടിലക്കുഴി മേഖലയിൽ ദൂരസ്ഥലങ്ങളിൽ നിന്ന് തലച്ചുമടായിട്ടാണ് വെള്ളം കൊണ്ടു വരുന്നത്. 

കുടിവെള്ളക്ഷാമം രൂക്ഷമായ മേഖലകൾ
∙നന്ദിയോട് പഞ്ചായത്ത്
കള്ളിപ്പാറ, കുരുവിലാംഞ്ചാൽ, കടുവപ്പാറ, ചോനംവിള, പാലുവള്ളി,  പാണ്ടിയൻപാറ, വലിയതാന്നിമൂട്, വെമ്പ്, പൊരിയം, പച്ചമല, കിടാരക്കുഴി, ആലുംകുഴി, കുറുപുഴ, കുറുന്താളി, ആലംപാറ, ഊളൻകുന്ന്, ഒൻപതേക്കർ, പേരയം  

∙പാങ്ങോട് പഞ്ചായത്ത്
കുണ്ടാട്, വെള്ളയംദേശം, കക്കോട്കുന്ന്, മൈലമൂട്, വട്ടക്കരിക്കകം മേഖലകൾ

∙പെരിങ്ങമ്മല പഞ്ചായത്ത്
പനങ്ങോട്, കരിമൺകോട്, ചിപ്പൻചിറ, തെന്നൂർ, ചിറ്റൂർ മേഖലകൾ,  ആദിവാസി മേഖലകളായ കാട്ടിലക്കുഴി, ഞാറനീലി, ഇലഞ്ചിയം, വിട്ടിക്കാവ്, മങ്കയം, മുത്തിപ്പാറ, വെങ്കിട്ടമൂട്, കല്ലണ, ഇയ്യക്കോട്, ചെന്നല്ലിമൂട്, മുത്തിപ്പാറ  

∙ആനാട് പഞ്ചായത്ത്
ആനാട്, കല്ലടക്കുന്ന്, ചന്ദ്രമംഗലം, കൂപ്പ്, ഉണ്ടപ്പാറ, നെട്ടറക്കോണം, വട്ടറത്തല, ചെറുവേലി, കല്ലിയോട്, മണ്ണൂർകോണം മേഖലകൾ

നെടുമങ്ങാട് നഗരസഭ കന്യാകോട് 
നെടുമങ്ങാട്∙ ഉളിയൂർ കന്യാകോട് ഭാഗത്ത് എട്ട് ദിവസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. 
നഗരസഭയിലെ 3, 4, 5 വാർഡുകളായ കുശർകോട്, ഉളിയൂർ മണക്കോട് വാർഡുകൾ ചേരുന്ന സംഗമ പ്രദേശമാണ് കന്യാകോട്. ഇവിടെ 50 ൽ പരം കുടുംബങ്ങൾ പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. 

ജലപദ്ധതികൾ വെറുതെയായി
∙ജനം കുടിവെള്ള ക്ഷാമത്താൽ നട്ടം തിരിയുമ്പോഴും 10 വർഷമായി ആരംഭിച്ച നന്ദിയോട് – ആനാട് കുടിവെള്ള പദ്ധതിയുടെയും രണ്ടു വർഷമായി ആരംഭിച്ച പെരിങ്ങമ്മല കുടിവെള്ള പദ്ധതിയുടെയും  പണികൾ നിലച്ചു കാടുകയറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com