തൃശൂർ ജില്ലയിൽ ഇന്ന് (18-04-2024); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
ചേലക്കര ∙ പനങ്കുറ്റി ചെക് പോസ്റ്റ് പരിസരത്ത് ഇന്ന് 9 മുതൽ 5 വരെയും പാഞ്ഞാൾ വൈദ്യരുപടിയിൽ 9.30 മുതൽ ഒരു മണി വരെയും വൈദ്യുതി മുടങ്ങും.
വ്യാസയിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്
വടക്കാഞ്ചേരി ∙ വ്യാസ എൻഎസ്എസ് കോളജിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. താൽപര്യമുള്ളവർ www.srivyasanss.ac.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 29നു മുൻപായി കോളജ് ഓഫിസിൽ നേരിട്ടു സമർപ്പിക്കുകയോ, പിഡിഎഫ് ഫയലായി mail@srivyasanss.ac.in എന്നതിലേക്ക് ഇ-മെയിൽ ചെയ്യുകയോ വേണം. ബോട്ടണി, സുവോളജി, ഫിസിക്സ്, ഹിന്ദി, കൊമേഴ്സ് വിഭാഗങ്ങളിലേക്കുള്ള കൂടിക്കാഴ്ച മേയ് 13നും മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി, ഇംഗ്ലിഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി വിഭാഗങ്ങളിലേക്കു മേയ് 14നും നടക്കും.
കുട്ടികളുടെ അവധിക്കാല ക്യാംപ് ആരംഭിച്ചു
വടക്കാഞ്ചേരി ∙ കലാനിലയം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്യാംപ്- ‘കളിവീട്’ കേരള കലാമണ്ഡലം കൽപിത സർവകലാശാല മുൻ റജിസ്ട്രാർ ഡോ. എൻ.ആർ.ഗ്രാമപ്രകാശ് ഉദ്ഘാടനം ചെയ്തു. 30 വരെയുള്ള ക്യാംപിൽ സ്വഭാവ രൂപീകരണം, യോഗ, നൃത്തം, നാടകം, നീന്തൽ തുടങ്ങി 15 ഇനങ്ങളിൽ പരിശീലനം നൽകുമെന്നു ക്യാംപിനു നേതൃത്വം നൽകുന്ന പ്രശസ്ത നർത്തകി ഗായത്രി പത്മനാഭൻ പറഞ്ഞു.