ഭാര്യ കൊല്ലപ്പെട്ടു; ഭർത്താവ് കസ്റ്റഡിയിൽ
Mail This Article
×
മേലൂർ ∙ പൂലാനിയിൽ യുവതി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ ഭർത്താവിനെ കൊരട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. പൂലാനി മരിയപാലനയ്ക്കു സമീപം കാട്ടുവിള പുത്തൻവീട്ടിൽ പ്രതീഷിന്റെ (38) ഭാര്യ ലിജയാണു (35) മരിച്ചത്. ലിജയെ ഷാൾ ഉപയോഗിച്ചു പ്രതീഷ് കൊലപ്പെടുത്തിയതാണെന്നു പൊലീസ് അറിയിച്ചു. ഇന്നലെ രാത്രി 9.30ന് ആയിരുന്നു സംഭവം. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുന്നപ്പിള്ളി മാരേക്കാടൻ കുടുംബാംഗമാണു ലിജ. ഏഴു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കുടുംബപ്രശ്നങ്ങളെ ചൊല്ലി ഇവർക്കിടെ തർക്കം പതിവായിരുന്നെന്ന് അയൽവാസികൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.