ADVERTISEMENT

ചാവക്കാട് ∙ കുടുംബക്ഷേത്രത്തിലെ ഭൂതക്കളത്തിൽ കുചേലനായി വേഷമിട്ട പാലയൂർ വടക്കുംചോരി വി.ടി.ശേഖരൻ (96) അന്തരിച്ചു. ഗുരുവായൂരപ്പ ഭക്തനും ഗുരുദേവ ദർശനങ്ങളുടെ മുഖ്യ പ്രചാരകനുമായിരുന്നു. പാലയൂരിൽ കുടുംബ ക്ഷേത്രത്തിൽ കളംപാട്ട് ഉത്സവത്തിന്റെ ഭാഗമായി സമാപന ദിവസം നടന്ന ഭൂതക്കളത്തിൽ ശേഖരൻ കുചേലവേഷം കെട്ടുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയിൽ വേഷമണിഞ്ഞു കയ്യിൽ ഓലക്കുടയും സഞ്ചിയുമായി കളത്തിനു ചുറ്റും ആവേശത്തോടെ ശേഖരൻ നടന്നിരുന്നു. മൂന്നു റൗണ്ട് നടന്നതോടെ ചെറിയ ക്ഷീണം അനുഭവപ്പെട്ടു. എഴുതിക്കൊണ്ടുവന്ന ശ്ലോകം ചൊല്ലാൻ‌ മൈക്ക് ആവശ്യപ്പെട്ടു കസേരയിലേക്കിരുന്നു. മൈക്ക് വാങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

മുംബൈ, ശ്രീലങ്ക, ദുബായ് എന്നിവിടങ്ങളിലും ഏറെക്കാലം ജോലി ചെയ്തിരുന്നു. കവിയും നാടക പ്രവർത്തകനുമായിരുന്ന ശേഖരൻ മികച്ച കലാകാരൻ കൂടിയായിരുന്നു. ദുബായ് ദല വൈസ് പ്രസിഡന്റ് അടക്കം വിവിധ പ്രവാസി സംഘടനകളുടെ ഭാരവാഹിയുമായിരുന്നു. എസ്എൻഡിപി പാലയൂർ ശാഖ പ്രസിഡന്റും ഗുരുവായൂർ യൂണിയൻ അംഗവുമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം നടത്തി. ഭാര്യ: വിലാസിനി. മക്കൾ: സുരേഷ്, വിജയലക്ഷ്മി, രമ. മരുമക്കൾ: കവിത, സുകുമാരൻ, ശ്യാംസുന്ദർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com