ADVERTISEMENT

മണ്ണംപേട്ട ∙ വട്ടണാത്രയിൽ പരിചരിച്ചിരുന്ന കൊമ്പൻ തൃക്കാരിയൂർ ശിവനാരായണൻ (47 വയസ്സ്) ചരിഞ്ഞു. കോതമംഗലം തൃക്കാരിയൂർ സ്വദേശി ബിജുവിന്റെ സംരക്ഷണയിലുള്ളതാണ് ആന. ഒന്നരവർഷമായി പാദരോഗത്തിന് ചികിത്സയിലായിരുന്നു. രോഗാവസ്ഥയിൽനിന്ന് അൽപം ഭേദപ്പെട്ടതിനു പിന്നാലെയായിരുന്നു അന്ത്യം. അസുഖബാധിതനാകുംവരെ തൃശൂർ പൂരം ഉൾപ്പെടെയുള്ള പ്രധാന ഉത്സവ എഴുന്നള്ളിപ്പകളിൽ സ്ഥിരസാന്നിധ്യമായിരുന്നു. കൂപ്പുകളിലും മരക്കമ്പനികളിലും മരങ്ങൾ നീക്കുന്ന ജോലിക്ക് പ്രത്യേക വൈഭവമുണ്ടായിരുന്ന ശിവനാരായണൻ, മരപ്പണിയിലെ പെരുന്തച്ചൻ എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് സംസ്‌കരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com