ADVERTISEMENT

പ്രീ-മെട്രിക് ഹോസ്റ്റൽ പ്രവേശനം
കൽപറ്റ ∙ വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗക്കാരും നിലവിൽ 5 മുതൽ 10 വരെ ക്ലാസിൽ പഠിക്കുന്നവരായിരിക്കണം. ഇവരുടെ അഭാവത്തിൽ പട്ടികവർഗ വിഭാഗക്കാരെയും പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ താമസം, ഭക്ഷണം, പോക്കറ്റ് മണി എന്നിവ ലഭിക്കും. മേയ് 15ന് അകം ജാതി-വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പു സഹിതം കൽപറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ നൽകണം. 04936 208099.

ഗതാഗതം നിരോധിച്ചു
ബത്തേരി ∙ വാകേരി–പാലക്കുറ്റി പാലം നിർമാണത്തിന്റെ ഭാഗമായി 30 മുതൽ സിസി ജംക്‌ഷൻ മുതൽ വാകേരി വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. ബത്തേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ബീനാച്ചി–പഴുപ്പത്തൂർ–വാകേരി വഴിയും പനമരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ മൂനാനക്കുഴി–യൂക്കാലി കവല–കല്ലൂർക്കുന്ന് സ്കൂൾ റോഡ്–വാകേരി വഴിയും പോകണം.

വൈദ്യുതി മുടക്കം
മാനന്തവാടി ∙ പകൽ 8.30–5.30: കോഴിക്കോട് റോഡ് ഭാഗങ്ങൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com