ADVERTISEMENT

മുള്ളൻകൊല്ലി ∙ മേഖലയിലെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ കബനിപ്പുഴയിൽ നിർമിച്ച ജനകീയ തടയണയുടെ തകരാറുകൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിഹരിച്ചു. പുഴയിൽ ഒഴുക്കുകൂടിയപ്പോൾ തടയണയിലെ ചാക്കുകളിൽ പലതും തെന്നിമാറിയിരുന്നു. കാരാപ്പുഴ വെള്ളത്തിനു പുറമേ മഴവെള്ളവും ഒഴുകിയെത്തിയപ്പോഴാണു തടയണ ഭാഗികമായി തകർന്നു ജലം നഷ്ടമായത്. കബനി ജലശുദ്ധീകരണ ശാലയിൽ നിന്നു മണൽ ചാക്കുകൾ നിറച്ചു പുഴയിലെത്തിച്ചും തെന്നിമാറിയ ചാക്കുകൾ അടുക്കിയും തടയണ ശക്തമാക്കി.

കാരാപ്പുഴ അണക്കെട്ടിൽ നിന്നു തുറന്നുവിട്ട വെള്ളം ഏതാണ്ട് തീർന്നു വരുന്നു. വേനൽ ശക്തമായാൽ ശുദ്ധജല പ്രശ്നം വീണ്ടും സങ്കീർണമാകും. ഈ സാഹചര്യം കണക്കിലെടുത്താണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഇന്നലെ തടയണ പുനർനിർമിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, സ്ഥിരം സമിതി ചെയർമാൻ ഷിനു കച്ചിറയിൽ, അംഗങ്ങളായ ജോസ് നെല്ലേടം, പി.കെ.ജോസ്, പുഷ്പവല്ലി നാരായണൻ, പഞ്ചായത്ത് ജീവനക്കാരായ സ്റ്റെഫിൻ, ബാലകൃഷ്ണൻ, ബാബു ചെതലയം, കെ.ബിജു, പി.പി.സണ്ണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശ്രമദാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com