സ്കൂൾ പാഠപുസ്തക വിതരണം തുടങ്ങി
Mail This Article
×
തിരുവനന്തപുരം : അടുത്ത അധ്യയനവർഷത്തെ സ്കൂൾ പാഠപുസ്തക വിതരണം തുടങ്ങി. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി കോട്ടൺഹിൽ ഗവ. ജിഎച്ച്എസ്എസിൽ നിർവഹിച്ചു. 1.80 കോടി പാഠപുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. 2, 4, 6, 8, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളാണിവ. പുതിയ അധ്യയനവർഷം പുതുക്കുന്ന 1, 3, 5, 7, 9 ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ വിതരണം മേയിൽ ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു.
English Summary:
1.80 Crore Textbooks Rolling Out to Classrooms Across the State
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.