യുകെ ഇന്ത്യൻ ഓർത്തഡോക്സ് സഭ യുവജന പ്രസ്ഥാനം സെൻട്രൽ റീജൻ ഏകദിന സമ്മേളനം നടത്തി
Mail This Article
ലണ്ടൻ ∙ യുകെയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുവജന പ്രസ്ഥാനം സെൻട്രൽ റീജൻ ഏകദിന സമ്മേളനം നടത്തി. യുവജന പ്രസ്ഥാനത്തിന്റെ ഹോസ്പ്പിറ്റാലിറ്റി വിഭാഗമാണ് ഏകദിന സമ്മേളനത്തിന് നേതൃത്വം നൽകിയത്. യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. നിതിൻ പ്രസാദ് കോശി അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. വർഗീസ് റ്റി. മാത്യു ഉദ്ഘാടനം നിർവഹിച്ചു.
ഫാ. മാത്യു ഏബ്രഹാം, ഫാ. എൽദോ വർഗീസ്, ഫാ. ഷൈജു പി. മത്തായി, ബ്രദർ പാട്രിക്, ജേക്കബ് മുരിങ്ങയിൽ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. യുവജന പ്രസ്ഥാനത്തിന്റെ ഹോസ്പ്പിറ്റാലിറ്റി വിഭാഗത്തിന്റെ ഭദ്രാസന കോർഡിനേറ്റഴ്സ് എബിൻ രാജു, എഫ്രം സാം, സെൻട്രൽ റീജൻ സെക്രട്ടറി ഷിബു ജോർജ് എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. മുൻകൂട്ടി റജിസ്റ്റർ ചെയ്ത നൂറോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.