മലയാളി യുവാവ് ദുബായിൽ അന്തരിച്ചു; മരണം വിവാഹത്തിന് നാട്ടിലേക്ക് പോകാനിരിക്കെ
Mail This Article
×
ദുബായ് ∙ വിവാഹത്തിനായി നാട്ടിലേക്ക് പോകാനൊരുങ്ങിയ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്.
എന്‍. പി. മൊയ്തു-വി. കെ.ഷഹന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റാബിയ, റിയൂ. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ദുബായില്‍ കബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മുഹമ്മദ് ഷാസിന്റെ വിവാഹം അടുത്ത ആഴ്ചയായിരുന്നു നടക്കേണ്ടിയിരുന്നത്. കല്യാണത്തിനായി നാട്ടിലേക്കു പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം.
English Summary:
Malayali youth passed away in Dubai
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.